നിപ ലക്ഷണങ്ങളുമായി മംഗളൂരുവില്‍ ചികിത്സ തേടിയ രണ്ട് പേര്‍ സുഖം പ്രാപിക്കുന്നു
മംഗളൂരു: (www.kvartha.com 24.05.2018) നിപ ലക്ഷണങ്ങളുമായി മംഗളൂരുവില്‍ ചികിത്സ തേടിയ രണ്ട് പേര്‍ സുഖം പ്രാപിക്കുന്നു. നിപ ലക്ഷണങ്ങളുമായി മംഗളൂരുവിലെ രണ്ട് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയും വൃദ്ധനും സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യ അധികതര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
20കാരി സ്വകാര്യ ആശുപത്രിയിലും 75കാരന്‍ മംഗളൂരു ഗവ. വെന്റ്‌ലോക് ആശുപത്രിയിലുമാണുമുള്ളത്. ഇരുവരുടേയും സ്രവ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്റര്‍, പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളിലേക്ക് അയച്ചിരുന്നു.
മണിപ്പാലില്‍ നിന്നുള്ള പരിശോധന ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ദക്ഷിണ കന്നട ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോ. ബി വി രാജേഷ് പറഞ്ഞു. എന്നാല്‍ പൂനയില്‍ നിന്നുള്ള റിപ്പോര്‍ട്ടാവും അന്തിമം. കോഴിക്കോട് നിന്ന് മടങ്ങിവന്നപ്പോഴാണ് യുവതിക്കും വൃദ്ധനും രോഗലക്ഷണം കണ്ടത്. ഇതാണ് നിപയാകാം എന്ന നിഗമനത്തിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mangalore, Trending, Treatment, Nipah Virus, Nipah virus: Patients in Mangaluru are improving.

Powered by Info News For You

Comments
Post a Comment