ഖത്തറില്‍ കഞ്ചാവ് മാഫിയയുടെ ചതിയില്‍പെട്ട് ജയിലിലായ യുവാവിന്റെ കുടുംബം നിയമപോരാട്ടത്തിലേക്ക്


കാസര്‍കോട് (www.evisionnews.co): ഖത്തറില്‍ കഞ്ചാവ് മാഫിയയുടെ ചതിയില്‍പെട്ട് ജയിലിലായ യുവാവിന്റെ പിതാവും കുടുംബവും നാട്ടുകാരും നിയമ പോരാട്ടത്തിലേക്ക്. പൈവളിഗെ ബള്ളൂര്‍ സ്വദേശിയായ റസാഖാ (27)ണ് ഖത്തറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കഞ്ചാവ് മാഫിയ ചതിയില്‍പെട്ട് പിടിയിലായത്. മുറിയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന ജോലിക്ക് വേണ്ടിയാണ് റസാഖ് ഖത്തറിലേക്ക് പോയത്. അവിടെ മുറിയില്‍ തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ കഞ്ചാവുപൊതി ഉപേക്ഷിച്ചു പോവുകയും ഇതിന്റെ പേരില്‍ റസാഖ് പിടിയിലാവുകയാണുണ്ടായതെന്നും കുടുംബം പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവിന് നാ്ട്ടിലെ ചില കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ടെന്നും അയാളുടെ ബാക്ക ഗ്രൗണ്ടും ഫോണ്‍കോളുകളും പരിശോധിച്ചാല്‍ തന്നെ റസാഖിന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും പിതാവ് പറഞ്ഞു.

സംഭവത്തിന്പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ യഥാര്‍ത്ഥ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും റസാഖിന് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിരപരാധിയായ മകന് നീതിക്കായുള്ള പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്ന് പിതാവും നാട്ടുകാരും പത്രസമ്മേളനത്തില്‍ അറിയിച്ചു. നിയമ പോരാട്ടം തുടങ്ങുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി, പോലീസ് മേധാവി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് ഹരജി നല്‍കുമെന്നും പിതാവ് എന്‍.എം മുഹമ്മദ് ബള്ളൂര്‍, അബ്ബാസ് ബള്ളൂര്‍, സത്താര്‍ ബള്ളൂര്‍, മുഷ്താഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?