പൊതുവേദിയില്‍ റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് പരാതി പറഞ്ഞു; മൈക്ക് ഓഫ് ചെയ്ത് മന്ത്രിയുടെ പ്രതികാരം
ആസാം: (www.kvartha.com 09.05.2018) പൊതുവേദിയില്‍ റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് മന്ത്രിയുടെ പ്രതികാരം. അസാമിലെ നാഗൂണില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിരമിച്ച അധ്യാപകന്‍ കൂടിയായ നാട്ടുകാരന്റെ പ്രതിഷേധം.
പരിപാടി നടക്കുന്നതിനിടെ വേദിയിലേക്കെത്തിയ ഇയാള്‍ മൈക്കില്‍ സംസാരിക്കുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി നിരവധി അപേക്ഷകള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഇന്നേവരെ അതിനു പരിഹാരം കണ്ടിട്ടില്ല. പുതിയ എം.എല്‍.എയോ എം.പിയോ വരുമ്പോള്‍ എല്ലാം ശരിയാകും എന്ന പതിവ് പല്ലവി മാത്രമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത് എന്ന് അധ്യാപകന്‍ പരാതിപ്പെട്ടു.
ഇതു കേട്ടമാത്രയില്‍ തന്നെ വേദിയിലുണ്ടായിരുന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജേന്‍ ഗോഹെയ്ന്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. എന്തുകൊണ്ട് ഈ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗൂഢലക്ഷ്യത്തോടു കൂടിയാണ് നിങ്ങള്‍ എത്തിയത്. എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ എന്നോട് സ്വകാര്യമായി പറയണം അല്ലാതെ പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചു പറയുകയല്ല വേണ്ടതെന്നും മന്ത്രി രോഷം കൊണ്ടു.
മൈക്രോഫോണിലൂടെ അതിന് മറുപടി പറയാന്‍ അധ്യാപകന്‍ ശ്രമിച്ചെങ്കിലും മന്ത്രി തടസപ്പെടുത്തി. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ ഈ നടപടിക്കെതിരെ ആള്‍ അസാം സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Keywords: Retired Assam Teacher Was Speaking About Bad Roads, Minister Blocked Mic, Protest, Railway, Minister, News, Politics, Criticism, Video, National.
Powered by Info News For You

Comments
Post a Comment