ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി മുതലെടുക്കും; ലോംഗ് മാര്‍ച്ചില്‍ നിന്നും വയല്‍ക്കിളികള്‍ താത്കാലികമായി പിന്മാറി
കണ്ണൂര്‍: (www.kvartha.com 05.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി രാഷ്ട്രീയമായി മുതലെടുക്കുമെന്ന കാരണം കൊണ്ട് നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച് കണ്ണൂരിലെ കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തുമെന്ന് അറിയിച്ചിരുന്ന ലോംഗ് മാര്‍ച്ചില്‍ നിന്നും വയല്‍ക്കിളികള്‍ താത്കാലികമായി പിന്മാറി. ശനിയാഴ്ച ചേര്‍ന്ന വയല്‍ക്കിളികളുടെ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനത്തിലെത്തിയില്ലെങ്കില്‍ ആഗസ്റ്റ് 11ന് തൃശൂരില്‍ ചേരുന്ന യോഗത്തില്‍ ലോംഗ് മാര്‍ച്ച് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കീഴാറ്റൂരില്‍ വയല്‍ക്കിളി സമരം നടത്തുന്നവര്‍ സി.പി.എമ്മിന്റെ ശത്രുക്കളല്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയല്‍ക്കിളി സമരം അവസാനിപ്പിക്കാന്‍ സി.പി.എം മുന്‍പും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം ഇനിയും തുടരും. അവര്‍ സി.പി.എമ്മിന്റെ ശത്രുക്കളല്ല. എന്നാല്‍ കേരളത്തില്‍ മാവോയിസ്റ്റ് ഇസ്ലാമിക സഖ്യം രൂപപ്പെടുകയാണ്. അവരാണ് വയല്‍ക്കിളികളുടെ സമരത്തിന്റെയും നട്ടെല്ലെന്നും ജയരാജന്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur Keezhattoor Bypass Land Acquisation; Vayal Kilikal withdraws long march, Kannur, News, Politics, Strike, CPM, Election, Trending, CPM, Kerala.

Powered by Info News For You

Comments
Post a Comment