മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപൂജ്യം, പോലീസിന്റെ മേലുള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു, ആഭ്യന്തരം ഒഴിയാന്‍ തയ്യാറാകണം; ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തയാളെന്നും ചെന്നിത്തല

തിരുവനന്തപുരം : (www.kvartha.com 08.05.2018) കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനേയും ഡി ജി പിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഒരു വട്ടപൂജ്യമാണെന്നും ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തയാളാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തരം ഒഴിയാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Opposition stages protest on Kannur double murder: Chennithala, Tharoor Court arrest, Thiruvananthapuram, News, Politics, Protest, Congress, Ramesh Chennithala, Pinarayi vijayan, Chief Minister, Kerala

കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധ സമരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ചെന്നിത്തല ഉള്‍പ്പെടെയുള്ളവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition stages protest on Kannur double murder: Chennithala, Tharoor Court arrest, Thiruvananthapuram, News, Politics, Protest, Congress, Ramesh Chennithala, Pinarayi vijayan, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?