പ്രസവത്തെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട് യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2018) പ്രസവത്തെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട് യുവതി മരിച്ചു. അമ്പലത്തറ മീങ്ങോത്തെ വിനോദിന്റെ ഭാര്യ ശ്രുതി (26)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മാണിക്കോത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശ്രുതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം 28 നാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ട ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉച്ചയോടെ പ്രസവിക്കുകയുമായിരുന്നു.

Kasaragod, Kerala, News, Kanhangad, Death, Youth, Woman, Pregnent, Hospital, Woman died after delivery.

തുടര്‍ന്ന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തത് മൂലം തക്ക സമയത്ത് ചികിത്സ കിട്ടാത്തതാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കാലിച്ചാനടുക്കം വരഞ്ഞൂരിലെ എം. തമ്പാന്‍- ലീലാമണി ദമ്പതികളുടെ മകളാണ്. ഏക മകന്‍ ദേവാര്‍ഷിദ് (നാല്). ഏക സഹോദരി ആതിര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Death, Youth, Woman, Pregnent, Hospital, Woman died after delivery. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?