സ്ഥലം മാറ്റിയിട്ടും വനിതാ കളക്ടറോട് സിപിഎമ്മിന്റെ അരിശം തീര്‍ന്നില്ല, പരിഹാസശരങ്ങളോടെ ഡാങ്കിനിയോട് ഉപമിച്ച് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റും
പത്തനംതിട്ട: (www.kvartha.com 11.05.2018) സ്ഥലം മാറ്റിയിട്ടും വനിതാ കളക്ട്ടറോട് സി പി എം ന്റെ അരിശം അവസാനിക്കുന്നില്ല .കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ പത്തനംതിട്ടജില്ലാ കളക്ട്ടര്‍ക്കെതിരെ സി പി എം നേതാക്കള്‍ സൈബര്‍ ആക്രമണം തുടങ്ങി. കളക്ടറായിരുന്ന ആര്‍ ബി.ഗിരിജയ്ക്കെതിരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അവഹേളനം നടക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയെറ്റ് അംഗം പി ബി ഹര്‍ഷകുമാറാണ് മുന്‍ വനിതാ കളക്ടര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഒരു സി പി എം നേതാവ്. ഒരു ബാലമാസികയിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് ഉപമിച്ചു കൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. കഥാപാത്രമായ ഡാങ്കിനിയോട് ആണ് മുന്‍ കളക്ടറെ ഉപമിച്ചത്. ഡാകിനിയെ കസേരയോടുകൂടി തെറിപ്പിച്ചെന്നാണ് പോസ്റ്റ്.
ബാലമാസികയിലെ ഡാങ്കിനിയെ ചിത്രീകരിച്ചിട്ടുമുണ്ട് പോസ്റ്റില്‍. അടുര്‍ ഏരിയാ സെക്രട്ടറി മനോജ് പോസ്റ്റിന് കമന്റും ഇട്ടിട്ടുണ്ട്. ഈ ഡാങ്കിനി കളക്ടറായിരുന്ന ആര്‍ .ഗിരിജയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തതെന്നാണ് സി പി എം അടൂര്‍ ഏരിയാ സെക്രട്ടറിയുടെ പരിഹാസത്തോടെയുള്ള കമന്റ്. ജില്ലാ സെക്രട്ടറിയെറ്റ് അംഗത്തിന്റെ പോസ്റ്റിന് ലൈക്കും കമന്റും ഇട്ടു കൊണ്ട് പാര്‍ട്ടി പ്രാദേശിക പ്രവര്‍ത്തകരും സമൂഹമാധ്യമത്തില്‍ നിറയുന്നു .
സി പി എമ്മിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കളക്ടറെ മാറ്റിയതെന്ന ആക്ഷേപത്തെ ശരി വെയ്ക്കുന്നതാണ് സി പി എം നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍. ഇടതു മുന്നണി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കളക്ടര്‍ ആര്‍ ഗിരിജയെ സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം കഴിഞ്ഞ മൂന്നാഴ്ച്ചയായി കളക്ടര്‍ അവധിയില്‍ ആയിരുന്നു. അവധിക്കിടെയാണ് സ്ഥാന ചലനം. ക്വാറി ഉടമകള്‍ക്കെതിരെ ശക്ത്തമായ നടപടികള്‍ എടുത്തതാണ് കളക്ടറോടുള്ള ഒരു എതിര്‍പ്പിന് കാരണമത്രെ .അടൂര്‍ മെഖലയിലെ ക്വാറി മാഫിയയുമായി സി പി എമ്മിന് അവിശുദ്ധ ബന്ധം ഉള്ളതിനാലാണ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വെച്ചൂച്ചിറയിലെ ആദിവാസികള്‍ക്കുള്ള ഭൂമി പദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടാനുള്ള ചില പ്രാദേശിക നേതാക്കളുടെ നീക്കം കളക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതും വിരോധത്തിന് കാരണമായത്രെ. ചെങ്ങറയിലെ സമരക്കാരുടെ മനുഷ്യാവകാശത്തിനും കളക്ടര്‍ അനുഭാവപൂര്‍ണ്ണമായ നിലപാടെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയും കളക്ടര്‍ക്കെതിരെ നേരത്തെ പരിഹാസ ശരവുമായി രംഗത്തെത്തിയിരുന്നു. കളക്ടര്‍ എന്താ രാ ജാവാണൊ എന്ന സെക്രട്ടറിയുടെ പരിഹാസം വിവാദമാകുകയും ചെയ്തിരുന്നു.
എന്തായാലും രാഷ്ടീയ സമര്‍ദത്താല്‍ ജില്ലയ്ക്ക് നഷ്ട്ടമായത് ഒരു നല്ല ഭരണാധികാരിയെ. തദേശ വകുപ്പ് അഡീഷല്‍ സെക്രട്ടറിയായാണ് ഗിരിജയെ മാറ്റിയിരിക്കുന്നത്. ഡി .ബാലമുരളിയാണ് പുതിയ കളക്ടര്‍ .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, District Collector, CPM, Leaders, Politics, Political party, Pathanamthitta collector girija and cpm leaders issue.

Powered by Info News For You

Comments
Post a Comment