ബി.ജെ.പി തന്ത്രംപാളുന്നു: ഭൂരിപക്ഷം തെളിയിക്കാനാവില്ല, യെദ്യൂരപ്പ രാജി വച്ചേക്കും

 
ബംഗളൂരു (www.evisionnews.co): വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജി നല്‍കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ബിജെപി യെദ്യൂരപ്പയോട് രാജി വച്ച് മുഖം രക്ഷിക്കാനാവശ്യപ്പെട്ടുവെന്നാണ് സൂചന. 13 പേജുള്ള രാജി പ്രസംഗം തയ്യാറാക്കുന്നതായി വാര്‍ത്തകളുണ്ട്. എന്തായാലും അഞ്ചു ദിവസമായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇതോടെ പുതിയ വഴിത്തിരിവായി. 
 
വിശ്വാസ വോട്ട് നേടാനകാതെ വരുന്ന പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് കത്ത് വായിച്ച് രാജി പ്രഖ്യാപിക്കുകയാണ് യദ്യൂരപ്പയുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. 2007 ല്‍ ഏഴു ദിവസം മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അന്നും ഇതുപോലെ പ്രസംഗം നടത്തി ബലിയാട് എന്ന ഇമേജില്‍ രാജി വയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ഇങ്ങനെ ഒരു സന്ദേശം നല്‍കിയെന്നാണ് സൂചന.
 
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുമ്പോള്‍ സഭയിലെ നിലവിലെ അംഗങ്ങള്‍ ഇപ്രകാരമാണ്.കോണ്‍ഗ്രസ സഖ്യം-112, (കോണ്‍-76,ജെഡിഎസ്-36)മറ്റുള്ളവര്‍ രണ്ട്. ബിജെപിയുടെ 104 അംഗങ്ങളാണ് ഹാജരുള്ളത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലേക്കാണ്. ഇതില്‍ കുമാരസ്വാമി രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അതില്‍ ഒന്ന് ഒഴിച്ചിട്ട് ബാക്കി ആകെ സീറ്റ് 221. നൂറ്റി പതിനൊന്നാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?