കര്‍ണാടകയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ ജെഡിഎസുമായി കൂട്ടുചേര്‍ന്ന് തീവ്രശ്രമം; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയുള്ള ഫോര്‍മുല മുന്നോട്ട് വെച്ചത് സോണിയ
ബംഗളൂരു: (www.kvartha.com 15.05.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ തീവ്രശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജെഡിഎസുമായി കൂട്ടുചേരുന്നത്. മൂന്നു സംസ്ഥാനത്തു മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് കര്‍ണാടക കൂടി നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ട് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഫോര്‍മുല മുന്നോട്ടുവച്ചത്. കോണ്‍ഗ്രസില്‍നിന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ ഉപമുഖ്യമന്ത്രിയാക്കുകയെന്ന തന്ത്രവും പരിഗണനയിലുണ്ട്.
നാല്‍പതോളം സീറ്റുകളുമായി നിര്‍ണായക സാന്നിധ്യമായി മാറിയ ജെഡിഎസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനോട് ജെഡിഎസിനും അനുകൂല നിലപാടാണ്. അതേസമയം, ജെഡിഎസിനെ ചാക്കിലാക്കാനുള്ള തീവ്രശ്രമമവുമായി ബിജെപിയും രംഗത്തുണ്ട്. ആദ്യഫല സൂചനകളില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി നേതാക്കള്‍ സഖ്യത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു.
അതേസമയം, കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസിനു പിന്തുണ നല്‍കാന്‍ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദാണ് സഖ്യചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. സോണിയ ഗാന്ധിയുടെ ആശീര്‍വാദവും ഈ നീക്കത്തിനുണ്ട്.
ഇതനുസരിച്ച് ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ സോണിയാ ഗാന്ധി ഫോണ്‍ മുഖേനയും ദേവഗൗഡയുമായി സംസാരിച്ചു. വോട്ടെടുപ്പു ചിത്രം വ്യക്തമായ സാഹചര്യത്തില്‍ ദേവഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കള്‍ ആദ്യം മുതലേ കൈക്കൊള്ളുന്നത്.
ഫലസൂചനകള്‍ ഏതാണ്ട് വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത വിരളമാണ്. നിലവില്‍ 106-107 സീറ്റുകള്‍ എന്ന നിലയിലാണ് ബിജെപി മുന്നേറ്റം. കോണ്‍ഗ്രസ്, ജെഡിഎസ് ഇതര കക്ഷികളെ കൂട്ടുപിടിച്ചാലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 113 എന്ന മാന്ത്രികസംഖ്യയിലെത്താനാകില്ല. നിലവിലെ ലീഡുനില അനുസരിച്ച് കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചാല്‍ ഭരണം കിട്ടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതു മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, ചൊവ്വാഴ്ച നാലു മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, Assembly Election, News, Trending, Congress, Sonia Gandhi, Politics, Video, Sonia Gandhi Offers CM Chair To HD Kumaraswamy.
Powered by Info News For You

Comments
Post a Comment