കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു; വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മോഡി

ന്യൂഡല്‍ഹി: (www.kvartha.com 08.05.2018) കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുങ്ങുന്നത്.

ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് മോഡി വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stand Up India will turn job seekers into job creators: PM Modi launches programme for financial inclusion, New Delhi, News, Politics, Lok Sabha, Election, Karnataka, Prime Minister, Narendra Modi, Education, National

ഓരോ വകുപ്പും തങ്ങളുടെ കീഴില്‍ എത്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി, അതിലൂടെ എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നത് സംബന്ധിച്ച വിശദമായ കണക്കാണ് മോഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതികളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ (ജി.ഡി.പി) എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദമാക്കണമെന്നും മോഡി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 26 ആകുമ്പാള്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തി നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മേയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സര്‍ക്കാരിന് വലിയൊരു പരീക്ഷണമാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ അഭിമാന പോരാട്ടമാണ് കര്‍ണാടകയിലേത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം റെക്കോര്‍ഡ് നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും എത്ര തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിച്ചു എന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ പക്കലില്ല. 2016ലുണ്ടായ മാന്ദ്യം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.

60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ് തൊഴിലില്ലായ്മയെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ മോഡി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ, പൊതു സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോഡി പറഞ്ഞിരുന്നതാണ്. ഏപ്രിലില്‍ ഇന്ത്യയുടെ തൊഴില്ലായ്മ നിരക്ക് 5.86 ശതമാനത്തില്‍ നിന്ന് 6.23 ശതമാനമായിരുന്നു. 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stand Up India will turn job seekers into job creators: PM Modi launches programme for financial inclusion, New Delhi, News, Politics, Lok Sabha, Election, Karnataka, Prime Minister, Narendra Modi, Education, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?