സംസ്ഥാനത്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്‍ അഴിച്ചുപണി; ജില്ലാ പോലീസ് മേധാവികള്‍ക്കടക്കം സ്ഥലം മാറ്റം

തിരുവനന്തപുരം: (www.kvartha.com 08.05.2018) സംസ്ഥാനത്ത് പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. അരുള്‍ ബി കൃഷ്ണയെ കൊല്ലത്തും യതീഷ് ചന്ദ്രയെ തൃശൂരിലും കമ്മീഷണര്‍മാരായി നിയോഗിക്കും. ദേബേഷ് കമാര്‍ ബെഹ്‌റ പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്ഥാനമേല്ക്കും. അശോക് യാദവ് പുതിയ ഇന്റലിജന്‍സ് ഐ ജിയായി ചാര്‍ജെടുക്കും.

കൊച്ചി കമ്മീഷണറായി ഹിന്ദ്രേനാഥിനേയും വയനാട് ജില്ലാ പോലീസ് മേധാവിയായി കറുപ്പസ്വാമിയേയും നിയമിച്ചു. ബി ജയദേവാണ് കോഴിക്കോട് റൂറല്‍ എസ് പി. ഉമാ ബെഹ്റയെ പാലക്കാട് കെ എ പി കമാന്‍ഡന്റ് ആയി നിയമിച്ചു. കെ ജി സൈമനാണ് പുതിയ അടൂര്‍ കെ എ പി കമാന്‍ഡന്റ്. ആര്‍ നിശാന്തിനിയെ പോലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിലേക്കും , രാഹുല്‍ ആര്‍ നായരെ എറണാകുളം റൂറലിലേക്കും, പ്രതീഷ് കുമാറിനെ മലപ്പുറത്തേക്കും, എം കെ പുഷ്‌കരനെ തൃശൂര്‍ റൂറലിലേക്കും, ഡോ. ഡോ: ശ്രീനിവാസിനെ കാസര്‍കോട്ടേക്കും, ആര്‍ ആദിത്യയെ തിരുവനന്തപുരത്തേക്കും മാറ്റി.

Kerala, Thiruvananthapuram, News, Police, Department, SP, Commissioner, Important Changes In Kerala State Police Department

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Department, SP, Commissioner, Important Changes In Kerala State Police Department


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?