യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തര കൊറിയ
സോള്‍: (www.kvartha.com 24.05.2018) യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് അധിക്ഷേപിച്ച് ഉത്തര കൊറിയയുടെ പരിഹാസം. വരാനിരിക്കുന്ന യുഎസ് - ഉത്തര കൊറിയ കൂടിക്കാഴ്ച റദ്ദുചെയ്യുമെന്ന ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടെയാണു യുഎസ് വൈസ് പ്രസിഡന്റിനെതിരെ ഉത്തര കൊറിയയുടെ പരാമര്‍ശം. കൊറിയന്‍ മാധ്യമമായ കെഎസിഎന്‍എ ന്യൂസ് ഏജന്‍സിയിലൂടെ ഉത്തര കൊറിയന്‍ വിദേശകാര്യ ഉപമന്ത്രി ചോ സോന്‍ ഹു പുറത്തുവിട്ട പ്രസ്താവനയിലാണു മൈക് പെന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നത്.
മൈക് പെന്‍സ് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് 'ചൂടന്‍' രാഷ്ട്രമായ ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. വൈസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിവരമില്ലാത്തതാണെന്നും ഇക്കാര്യത്തില്‍ എനിക്കുണ്ടായ ആശ്ചര്യം മറച്ചുപിടിക്കാന്‍ സാധിക്കുന്നില്ലെന്നും ഉത്തര കൊറിയന്‍ മന്ത്രി പറഞ്ഞു. അമേരിക്കയോട് കളിക്കുന്നത് ഉത്തര കൊറിയ ചെയ്യുന്ന വലിയ തെറ്റാണെന്നു ചാനല്‍ അഭിമുഖത്തില്‍ മൈക് പെന്‍സ് തുറന്നടിച്ചിരുന്നു. യുഎസുമായി ഒത്തുതീര്‍പ്പുകള്‍ക്കു തയാറായില്ലെങ്കില്‍ ലിബിയയുടെ വിധിയായിരിക്കും ഉത്തര കൊറിയയ്ക്കും ഉണ്ടാകുകയെന്നും പെന്‍സ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ധിക്കാരപരവും കടിഞ്ഞാണില്ലാത്തതുമാണു പെന്‍സിന്റെ നിലപാടുകളെന്നു പറഞ്ഞ് ഉത്തര കൊറിയ തിരിച്ചടിച്ചത്. യുഎസ് അധികാരികളുടെ ഭീഷണിക്കു വഴങ്ങിയല്ല ഉത്തര കൊറിയ ചര്‍ച്ചയ്ക്കു തയാറാകുന്നതെന്നും ചോ സോന്‍ ഹു പ്രതികരിച്ചു. യുഎസിനോടു ചര്‍ച്ചകള്‍ക്കായി ഇതുവരെ അഭ്യര്‍ഥിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ ഉത്തര കൊറിയയെ ദ്രോഹിക്കാനാണു പരിപാടിയെങ്കില്‍ അടുത്ത മാസം സിംഗപ്പൂരില്‍ നടക്കേണ്ട കൂടിക്കാഴ്ചയെക്കുറിച്ചു പുനരാലോചന നടത്തേണ്ടിവരുമെന്നും മന്ത്രി ഭീഷണിപ്പെടുത്തി.
ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ കഴിഞ്ഞ ദിവസം യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി വന്‍ ഒരുക്കങ്ങളാണ് ഉത്തര കൊറിയ നടത്തുന്നത്. ഭരണാധികാരി കിം ജോങ് ഇതുമായി ബന്ധപ്പെട്ടു ചൈനയില്‍ പലകുറി സന്ദര്‍ശനം നടത്തിയിരുന്നു.

Keywords: North Korea slams 'ignorant and stupid' Pence, renews summit threat, America, Threat, News, Politics, Trending, Conference, Criticism, World.
Powered by Info News For You

Comments
Post a Comment