വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; പരാതിയുമായി യാത്രക്കാരന്‍, നിഷേധിച്ച് വിമാനക്കമ്പനി
ന്യൂഡല്‍ഹി: (www.kvartha.com 02.05.2018) വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന് കാട്ടി യാത്രക്കാരന്റെ പരാതി. എന്നാല്‍ യാത്രക്കാരന്റെ ആരോപണം തള്ളി വിമാനക്കമ്പനി അധികൃതര്‍ രംഗത്തെത്തി.
ട്വിറ്ററിലൂടെയാണ് ഗുരുതര ആരോപണവുമായി യാത്രക്കാരന്‍ രംഗത്തെത്തിയത്. ഇതിന് ട്വിറ്ററിലൂടെ തന്നെ വിമാനക്കമ്പനി അധികൃതര്‍ മറുപടിയും നല്‍കി. തങ്ങള്‍ എന്നും എയര്‍ക്രാഫ്റ്റ് വൃത്തിയാക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ വിളമ്പുന്ന ഭക്ഷണത്തില്‍ പ്രാണികള്‍ വരാന്‍ സാധ്യതയില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പാറ്റ അടക്കമുള്ള പ്രാണികള്‍ വിമാനത്തിനുള്ളില്‍ വരുന്നതിന് ഒരു സാഹചര്യവുമില്ലെന്നും തുടര്‍ന്നും പാറ്റയെ കണ്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിസ്താര അറിയിച്ചിട്ടുണ്ട്. നേരത്തെ വിമാനത്തില്‍ കൊതുകുണ്ടെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ നിര്‍ബന്ധിച്ച് ഇറക്കിവിട്ടതായും പരാതി ഉയര്‍ന്നിരുന്നു.

Keywords: Air Vistara Rejects Passenger's Tweet Claiming "Cockroach Found In Food", New Delhi, News, Flight, Allegation, Complaint, Twitter, Passenger, Business, National.
Powered by Info News For You

Comments
Post a Comment