പൊളിറ്റിക്കല്‍ ലാബ് സമാപിച്ചു: ഐഡിയല്‍ യൂത്ത് ഫോറവും യൂത്ത് സേവാകേന്ദ്രവും ആരംഭിക്കും


കാസര്‍കോട് (www.evisionnews.co): വിവര സങ്കേതിക രംഗത്തെ അടിസ്ഥാനപ്പെടുത്തി സോഷ്യല്‍ മീഡിയരംഗം പുതിയ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കെ യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും ലഹരി മാഫിയകള്‍ക്കെതിരെ സാമൂഹിക പരിസരങ്ങളില്‍ നിന്ന് പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി ഐഡിയല്‍ യൂത്ത് ഫോറം രൂപീകരിക്കാന്‍ കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പൊളിറ്റിക്കല്‍ ക്യാമ്പ് തിരുമാനിച്ചു.

സാംസ്‌കാരിക മേഖലയെയും പ്രൊഫഷണല്‍, ബിരുദ മേഖലയെയും ഉള്‍പ്പെടുത്തിയാണ് യൂത്ത് ഫോറം രൂപീകരിക്കുന്നത്. ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയെ കണ്‍വീനറായി തെരഞ്ഞെടുത്തു. ഒരോ പഞ്ചായത്ത് തലത്തിലും മോഡേണ്‍ യൂത്ത് സേവാകേന്ദ്രം തുടങ്ങും. യുവജന യാത്രയുടെ പ്രചരാണാര്‍ത്ഥം പഞ്ചായത്ത് തലത്തില്‍ വൈറ്റ്ഗാര്‍ഡ് രൂപീകരിക്കും. ശാഖാതല അഫിലിയേഷന്‍ സമയ ബന്ധിതമായി പൂര്‍ത്തികരിക്കാനും ചന്ദ്രിക ആഴ്ചപതിപ്പ് കാമ്പയിന്‍ ഊര്‍ജിതപ്പെടുത്താനും ക്യാമ്പ് തിരുമാനിച്ചു.

സമാപന ദിവസം ഉല്‍ബോധന സെഷനില്‍ സാവദ് മൗലവി ഇരാറ്റ് പേട്ടയും നേതൃപാടവത്തില്‍ ബസിം ഖസാലിയും ക്ലാസെടുത്തു. പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സി.എം.എ സിദ്ധീഖ് സന്തോഷ് നഗര്‍ അവതരിപ്പിച്ചു. സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് കണക്ക് അവതരിപ്പിച്ചു. മണ്ഡലം നിരീക്ഷകന്‍ മന്‍സൂര്‍ മല്ലത്ത് മേല്‍കമ്മിറ്റി തീരുമാനം അറിയിച്ചു. വിവിധ സെഷനുകളില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, നാസര്‍ ചായിന്റടി, എം.എ നജീബ്, മണ്ഡലം ഭാരവാഹികളായ ഇഖ്ബാല്‍ ചൂരി, ഫാറുഖ് കുബഡാജെ, ഉമ്മര്‍ ആദൂര്‍, പഞ്ചായത്ത് ഭാരവാഹികളായ ഫാറൂഖ് കൊല്ലട്ക്ക, ഹമീദലി മാവിനക്കട്ട, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് തായല്‍, സി.ടി റിയാസ്, മുജീബ് കമ്പാര്‍, റഫീഖ് കേളോട്ട്, ഹൈദര്‍ കടുപ്പംകുഴി, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ഹമീദ് മഞ്ഞംപ്പാറ, ഇബ്രാഹിം നാട്ടക്കല്‍, ആര്‍.എം ഹാരിസ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഫാറൂഖ് കുബഡാജെ നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?