പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്കെതിരെ കേന്ദ്രസ്ഥാപനം
ന്യൂഡല്‍ഹി: (www.kvartha.com 22.05.2018) പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ നിന്ന് പിന്‍തിരിയണമെന്നാവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കേന്ദ്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ (സി.എസ്.ഇ) കത്ത് . ഒരു പൗള്‍ട്രി സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച സാനിയ മിര്‍സ, പൗള്‍ട്രി മേഖല ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്നാണ് സി.എസ്.ഇയുടെ കണ്ടെത്തല്‍. ഇത് അഡ് വര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നയത്തിന് എതിരാണെന്നും സി.എസ്.ഇ ചൂണ്ടിക്കാണിക്കുന്നു.
ഇതു സംബന്ധിച്ച് നേരത്തെ തന്നെ സാനിയക്ക് അറിയിപ്പ് നല്‍കിയിരുന്നതാണെന്നും സി.എസ്.ഇ സീനിയര്‍ പ്രോഗ്രം മാനേജര്‍ അമിത് ഖുരാന പറഞ്ഞു. പൗള്‍ട്രി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്റി ബയോട്ടിക്ക് ദുരാചാരം വിശദമായി തന്നെ അവരെ ബോധിപ്പിച്ചിരുന്നു. സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഇത്തരം അപകീര്‍ത്തികരമായ വ്യവഹാരങ്ങളില്‍ നിന്ന് പിന്തിരിയേണ്ട ബാധ്യത സാനിയക്കുണ്ടെന്നും ഖുരാന അറിയിച്ചു.
2014ലെ സി.എസ്.ഇയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറച്ചിക്കോഴികളിലടക്കം വന്‍ തോതിലാണ് ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് പരസ്യം പിന്‍വലിക്കുകയോ, അല്ലെങ്കില്‍ വ്യക്തമായ മാറ്റങ്ങളോടെ പരസ്യം പുനര്‍നിര്‍മ്മിക്കുകയോ വേണമെന്ന് അഡ് വര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പൗള്‍ട്രി കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sania Mirza Asked To Publicly Disassociate From "Misleading" Poultry Advertisement, New Delhi, News, Health, Health & Fitness, Sania Mirza, Sports, Report, Advertisement, Letter, National.

Powered by Info News For You

Comments
Post a Comment