മാരാകായുധങ്ങളുമായി വീട്ടമ്മയുടെ ഭീഷണിയും അസഭ്യവര്‍ഷവും, പരാതിയുമായി പ്രദേശവാസികള്‍

കുറിച്ചി: (www.kvartha.com 10.05.2018) വീട്ടമ്മയുടെ നിരന്തര ഭീഷണിയില്‍നിന്നും രക്ഷിക്കണമെന്നാവശ്യപെട്ട് നാട്ടുകാര്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കി. കുറിച്ചി സചിവോത്തമപുരം സ്വാമിക്കവലയ്ക്ക്സമീപം താമസിക്കുന്ന മധ്യവയസ്‌കക്കെതിരെ പരിസരവാസികളായ 16 പേര്‍ ചേര്‍ന്നാണു പരാതി സമര്‍പ്പിച്ചത്. ആറ് വര്‍ഷം മുന്‍പ് ഇവരുടെ മോശമായ നടപടികളെ തുടര്‍ന്ന് 25 പേര്‍ ഒപ്പിട്ട പരാതി കോട്ടയം പോലീസ് ചീഫിന് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇവരെ വളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ പിന്നീടും ഇവരുടെ ഭീഷണി തുടരുകയാണ്. മാരകായുധങ്ങളുമായി വന്ന് ഭീഷണിപെടുത്തുകയും, അസഭ്യവാക്കുകള്‍ പറയുകയുമാണ്. കൊള്ളപലിശയ്ക്കു പണം കൊടുക്കുകയും, തുടര്‍ന്ന് വീട്ടിലെത്തി ഭീഷണിപെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേറേയുമുണ്ട്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും സമീപവാസികളെ രക്ഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

 Kerala, News, Kottayam, House Wife, Complaint, Police, Tools, Complient against women. Abuse; Natives Complaint lodged.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, House Wife, Complaint, Police, Tools, Complient against women, Abuse; Natives Complaint lodged.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?