'അവിവാഹിതര്‍ മന്ത്രിമാരായാല്‍ മതി'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി


ന്യൂഡല്‍ഹി (www.evisionnews.co): അവിവാഹിതര്‍ മാത്രം മന്ത്രിമാരും എം.എല്‍.എമാരും ആയാല്‍ മതിയെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ മന്ത്രി പരസ്ചന്ദ്ര ജെയിനാണ് വിവാദ പരാമര്‍ശം നടത്തിയത്. വിവാഹം കഴിക്കാതിരുന്നാലാണ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ കാണ്ഡ്വയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം കഴിച്ചാല്‍ സ്വഭാവികമായി കുടുംബത്തെ കുറിച്ച് ആശങ്കകളുണ്ടാവും. കുടുംബം വലുതായാല്‍ അടുത്ത തലമുറയുടെ വിവാഹത്തെ കുറിച്ചാകും പിന്നീടുള്ള ആശങ്ക. എന്നാല്‍ വിവാഹം കഴിക്കാത്തവര്‍ക്ക് ഇത്തരം ആശങ്കകള്‍ ഒന്നുമുണ്ടാവില്ല. അതിനാല്‍ അവിവാഹിതരായ ആളുകളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്നും മന്ത്രി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?