കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം മോഡിക്ക് പൂട്ടുവീഴുമോ? പൊതുജനമധ്യത്തില്‍ പ്രധാനമന്ത്രി പദവിക്കു ചേരാത്ത വിധമുള്ള ഭാഷയും ഭീഷണിപ്പെടുത്തലും; മോഡിയെ താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

ന്യൂഡല്‍ഹി: (www.kvartha.com 14.05.2018) രാഷ്ട്രീയ എതിരാളികളെ കുറിച്ച് അനാവശ്യവും ഭീഷണിയുടെ സ്വരത്തിലുമുള്ള ഭാഷ ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി പദവിക്കു ചേരാത്ത വിധമുള്ള ഭാഷയും ഭീഷണിപ്പെടുത്തലുമാണു മോഡി നടത്തുന്നത്. പൊതുജനമധ്യത്തിലാണു പല ഭീഷണികളും. ഇത്തരം മോശം ഭാഷാപ്രയോഗവും ഭീഷണിയും നടത്തുന്നതു മിക്കവാറും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ്. ഇത്തരത്തിലാകരുത് ഒരു പ്രധാനമന്ത്രിയുടെ ഭാഷ. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ കൂടിയാകില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

New Delhi, National, News, Congress, Politics, Narendra Modi, Letter, Election, Trending, Karnataka, PM's Language Unacceptable, Manmohan Singh and Co. Write to President.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണിത്. ഇന്ത്യയെ നയിക്കുന്ന മന്ത്രിസഭയുടെ നാഥനാണ് പ്രധാനമന്ത്രി. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസാരിക്കുകയാണ് ചെയ്യുന്നത് എന്ന് കോണ്‍ഗ്രസ് എഴുതിയ കത്തില്‍ പറയുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മേയ് ആറിന് മോഡി നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസിന്റെ പരാതിക്ക് ആധാരം. കോണ്‍ഗ്രസ് നേതാക്കള്‍ ദയവായി ശ്രദ്ധിക്കൂ, നിങ്ങള്‍ അതിര് കടന്നാല്‍...നിങ്ങള്‍ വില കൊടുക്കേണ്ടി വരും. അപ്പോള്‍ അറിയും ഇതാണ് മോഡിയെന്ന്, ഇതായിരുന്നു മോഡിയുടെ വാക്കുകള്‍.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മോഡി മാപ്പു പറയണമെന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോഡിയുടെ ഭീഷണിക്കു മുന്നില്‍ ഭയപ്പെട്ടു പോകുന്നവരല്ല കോണ്‍ഗ്രസ് എന്നും നേതാക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Congress, Politics, Narendra Modi, Letter, Election, Trending, Karnataka, PM's Language Unacceptable, Manmohan Singh and Co. Write to President.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?