അസോസിയേഷന്‍ വേദിയില്‍ ചുവപ്പന്‍ സ്തൂപം; പോലീസില്‍ വിവാദം, സിപിഎമ്മിന്റെ കുഴലൂത്തുകാരായി പോലീസ് അധഃപതിച്ചതിന്റെ തെളിവാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ്
തൃക്കൂരിപ്പൂര്‍:(www.kasargodvartha.com 10.05.2018) കഴിഞ്ഞ ദിവസം കാലിക്കടവില്‍ നടന്ന പോലീസ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തില്‍ ചുവപ്പ് രക്തസാക്ഷി മണ്ഡപം തീര്‍ത്തത് വിവാദത്തിന് തിരികൊളുത്തി. സിപിഎമ്മിന്റെ കുഴലൂത്തുകാരായി പോലീസ് അധഃപതിച്ചതിന്റെ തെളിവാണ് സംഭവങ്ങളെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. രാജേന്ദ്രന്‍ ആരോപിച്ചു. രക്തസാക്ഷി അനുസ്മരണം നടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
സിപിഎം പാര്‍ട്ടി സമ്മേളങ്ങളെപോലെ ചുവപ്പന്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ത്തു പോലീസ് സമ്മേളനത്തെ രാഷ്ട്രീയവല്‍ക്കരിച്ച അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ നടന്ന സമാന സംഭവത്തില്‍ വിശദീകരണം തേടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ നേതൃത്വത്തോടും വിശദീകരണം തേടണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, Trikaripur, Red Stupa in Police Association Conference; Controversy< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Police, Trikaripur, Red Stupa in Police Association Conference; Controversy< !- START disable copy paste -->
Powered by Info News For You

Comments
Post a Comment