കടക്കെണിയിലായിരുന്ന തന്നെ പരാജിതനെന്ന് പറഞ്ഞ് ഭാര്യ പിടിച്ചുതള്ളി: പ്രകോപിതനായ താന്‍ ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയില്‍ വെച്ച് ആക്രമിച്ചുവെന്ന് പ്രതി; കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റിപ്പറഞ്ഞ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍

ദുബൈ: (www.kvartha.com 15.05.2018) കടക്കെണിയിലായിരുന്ന തന്നെ പരാജിതനെന്ന് പറഞ്ഞ് ഭാര്യ പിടിച്ചുതള്ളി, പ്രകോപിതനായ താന്‍ ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയില്‍ വെച്ച് ആക്രമിച്ചുവെന്ന് പ്രതിയുടെ ആദ്യമൊഴി. കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റിപ്പറഞ്ഞ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍.

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ ഫ്രാന്‍സിസ് മാത്യു (61) ആണ് അപ്പീല്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയില്‍ ഇതു സംബന്ധിച്ച വാദം നടന്നിരുന്നു. കോടതിയില്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മാത്യുവിന്റെ നിലപാട്. കേസില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഫ്രാന്‍സിസ് മാത്യുവിനു പത്തുവര്‍ഷം തടവ് വിധിച്ചിരുന്നു.

Dubai, Gulf, News, Wife, Assault, Crime, Murder case, Criminal Case, Court,Prosecutors pursue a murder sentence for ex-Gulf News editor.

ഇതിനെതിരെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഭാര്യ ജെയിന്‍ മാത്യുവിനെ (62) വധിച്ചെന്നാണു ഇയാള്‍ക്കെതിരെയുള്ള കേസ്. ബ്രിട്ടീഷുകാരായ ഇരുവരും മൂന്നു പതിറ്റാണ്ടോളമായി യുഎഇയിലായിരുന്നു. എണ്‍പതുകള്‍ മുതല്‍ ഗള്‍ഫ് മാധ്യമ രംഗത്ത് സജീവമായ വ്യക്തിയാണ് ഫ്രാന്‍സിസ്.

വാദത്തിനിടെ ഭാര്യയെ വധിക്കണമെന്ന് തന്റെ കക്ഷിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് ഫ്രാന്‍സിസ് മാത്യുവിന്റെ അഭിഭാഷകന്‍ അലി അല്‍ ഷംസി കോടതിയെ അറിയിച്ചു. ഈ കേസില്‍ ഭാര്യയെ കൊലപ്പെടുത്തണമെന്നു കരുതി മുന്‍കൂട്ടി യാതൊന്നും തന്നെ ആസൂത്രണം ചെയ്തിരുന്നില്ല. മൂന്ന് ദൃക്‌സാക്ഷികള്‍ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം ദമ്പതികള്‍ ഏറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്ന് വ്യക്തമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

ഫൊറന്‍സിക് റിപ്പോര്‍ട്ടിലും തന്റെ കക്ഷി, ഭാര്യയെ മനഃപൂര്‍വം കൊല്ലാന്‍ ശ്രമിച്ചുവെന്ന് പറയുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാത്യു ഭാര്യയുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭാര്യയെ അടിച്ചുവെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ഇതെന്നും അഭിഭാഷകന്‍ അല്‍ ഷംസി കോടതിയില്‍ വാദിച്ചു.

ജുമൈറയിലെ മൂന്നു കിടപ്പുമുറികളുള്ള വില്ല മോഷ്ടാക്കള്‍ കൊള്ളയടിച്ചെന്നും ഭാര്യയെ വധിച്ചുവെന്നും 2017 ജൂലൈ നാലിനു മാത്യു പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍, സംശയം തോന്നിയതിനെ തുടര്‍ന്ന് പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. താന്‍ കടക്കെണിയിലായിരുന്നുവെന്നും ഇതേച്ചൊല്ലി ഭാര്യയുമായി കലഹിച്ചുവെന്നും മാത്യു പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തന്നെ പരാജിതനെന്നു വിളിച്ചുകൊണ്ട് ഭാര്യ പിടിച്ചു തള്ളി. ഇതോടെ പ്രകോപിതനായ താന്‍ ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും ഫ്രാന്‍സിസ് മാത്യു മൊഴി നല്‍കിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയില്‍ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കും പോയി. ചുറ്റിക കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Wife, Assault, Crime, Murder case, Criminal Case, Court,Prosecutors pursue a murder sentence for ex-Gulf News editor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?