മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ മിസൈല്‍
ന്യൂജിന്‍: (www.kvartha.com 24.05.2018) മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ മിസൈല്‍. ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ച മലേഷ്യന്‍ വിമാനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് വര്‍ഷം മുമ്പ് കാണാതായ എം.എച്ച് 17 എന്ന വിമാനം തകര്‍ത്തത് റഷ്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുന്നത്. യുക്രെയ്‌ന് മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നായിരുന്നു 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം തകര്‍ന്നത്. യാത്രികരില്‍ ഏറെയും ഡച്ചുകാരായിരുന്നു.
ആംസ്റ്റര്‍ഡാമില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പറന്ന വിമാനം റഷ്യന്‍ സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ബക് മിസൈല്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എവിടെ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.
ബക്‌ടെലര്‍ എന്ന മിസൈല്‍ റഷ്യയുടെ 53ാമത് ആന്റി എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണ് വിക്ഷേപിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. പിന്നില്‍ പ്രവര്‍ത്തിച്ച നൂറോളം പേരുടെ വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ റഷ്യ വാദം തള്ളി രംഗത്തുവന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: World, News, Flight, Russia, attack, MH17 downed by Russian military missile system, say investigators
Powered by Info News For You

Comments
Post a Comment