പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന ബാര്‍ കോഡില്‍ ഗുരുതരമായ തകരാര്‍; ഉംറ വിസ നല്‍കുന്നതിന് തടസം, കോണ്‍സുലേറ്റില്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ തിരിച്ചയച്ചു
കാസര്‍കോട്: (www.kasargodvartha.com 08.05.2018) പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന ബാര്‍ കോഡില്‍ ഗുരുതരമായ തകരാര്‍. ഇതോടെ ഉംറ വിസ നല്‍കുന്നതിന് തടസം നേരിടുന്നതായി അപേക്ഷകരും ട്രാവല്‍ ഏജന്‍സികളും പറയുന്നു. മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്നും ഇതേതുടര്‍ന്ന് നിരവധി പാസ്‌പോര്‍ട്ടുകള്‍ തിരിച്ചയച്ചതായാണ് റിപോര്‍ട്ട്. പുതിയ സംവിധാന പ്രകാരം ഉംറ വിസ പാസ്പോര്‍ട്ടില്‍ പതിക്കാതെ പകരം പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്ന സൗകര്യമാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ വിസ നല്‍കുന്നതിന് പാസ്‌പോര്‍ട്ടിന്റെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പല പാസ്‌പോര്‍ട്ടുകളിലും പതിച്ച ബാര്‍കോഡുകള്‍ വ്യക്തതയില്ലാത്തതിനാല്‍ നൂറു കണക്കിന് പാസ്പോര്‍ട്ടുകളാണ് കെട്ടികിടക്കുന്നതെന്ന് ട്രാവല്‍സ് ഏജന്‍സികള്‍ പറയുന്നു. പാസ്പോര്‍ട്ടിലെ ബാര്‍കോഡുകള്‍ തെളിയാതെ വരികയോ മഷി പുരളുകയോ പിന്‍ ചെയ്തതുമൂലം തിരിച്ചറിയാന്‍ കഴിയാതെ വരികയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
നേരത്തെ വിസ ഇന്‍വിറ്റേഷനിലെ നമ്പര്‍ സഹിതം പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ ഓണലൈനില്‍ സമര്‍പ്പിച്ച്, ശേഷം ലഭിക്കുന്ന ബാര്‍കോഡ് പ്രിന്റ് എടുത്ത് പാസ്പോര്‍ട്ട് പുറം ചട്ടയില്‍ പതിപ്പിച്ച് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹജ്ജ്, ഉംറ വിസക്കൊഴികെയുള്ള മുഴുവന്‍ വിസയ്ക്കും ഇപ്പോഴും ഇതേ സംവിധാനം തന്നെയാണ് തുടരുന്നത്. എന്നാല്‍ പുതിയ സംവിധാനം വന്നതോടെ ബാര്‍കോഡ് ശരിയല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ അപേക്ഷകര്‍ക്ക് ബാധ്യതയായി മാറുകയാണ്.
പ്രതിസന്ധി നേരിടുന്നതിനാല്‍ ഉംറ വിസക്ക് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ പാസ്പോര്‍ട്ടുകളുടെ അവസ്ഥ ശ്രദ്ധിയ്ക്കണമെന്നും ആവശ്യമെങ്കില്‍ പുതിയ പാസ്പോര്‍ട്ട് കൈവശപ്പെടുത്തുകയാണ് മാര്‍ഗമെന്നും ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറയുന്നു.
Also Read:
ഇനി മുതല്‍ ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കില്ല; പകരം പ്രിന്റഡ് പേപ്പര്‍, ആദ്യ ഓണ്‍ലൈന്‍ വിസ നല്‍കിയത് കാസര്‍കോട് മൗലവി ട്രാവല്‍സ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:Kasaragod, Kerala, news, Top-Headlines, Passport, Mistakes in Bar codes; Passport of Visa applicants send back
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment