എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ്; ചെങ്ങന്നൂർ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു
ആലപ്പുഴ:(www.kvartha.com 14/05/2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പല വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതിനോടൊപ്പം എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂണിയനുമായി ബന്ധപ്പെട്ട മൈക്രോഫിനാന്‍സ് തട്ടിപ്പും ചര്‍ച്ചയാകുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണ്. ഈഴവ സമുദായം . അതുപോലെ ശക്തമായ സംഘടനായി എസ്എന്‍ഡിപി യോഗവും പ്രവര്‍ത്തിക്കുന്നു. അനു സി സേനന്‍ സെക്രട്ടറിയും, അഡ്വ. സന്തോഷ്‌കുമാര്‍ പ്രസിഡന്റുമായിരുന്ന യൂണിയന്‍ ഭരണസമിതി മൈക്രോഫിനാന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. യോഗം നേതൃത്വം ഇടപെട്ട് യൂണിയന്‍ ഭരണസമിതിയെ പിരിച്ചു വിടുകയും അനില്‍ പി ശ്രീരംഗം ചെയര്‍മാനും, സുനില്‍ വള്ളിയില്‍ കണ്‍വീനറുമായി അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
6 കോടിയുടെ തട്ടിപ്പാണ് പഴയ ഭരണസമിതി നടത്തിയതെന്നു നിലവുള്ള ഭരണസമിതി വെളിപ്പെടുത്തുന്നത്. യൂണിയനു കീഴിലുള്ള വിവിധ ശാഖകളിലെ 1427 പേരാണ് ഇപ്പോള്‍ ജപ്തി നപടി നേരിടുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നരാണ് ഇവരില്‍ ഏറിയ പേരും. തട്ടിപ്പിന് ഇരയായവര്‍ 50ല്‍ കൂടുതല്‍ പരാതി നല്‍കിയിട്ടും നാളിതുവരെയായി യാതോരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് എസ്എന്‍ഡിപി യോഗം അണികളില്‍ വലിയ എതിര്‍പ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയവരെ ആരാണ് രക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 57 കേസ് രജിസ്ററര്‍ ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തില്‍ തട്ടിപ്പിന് ഇരയാവരെയുയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസ് പിക്കറ്റിംഗ് അടക്കമുള്ള സമരപടിപാടികള്‍ ആവിഷ്‌കിരച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയതാണ്. വിവിധ പ്രദേശങ്ങളില്‍ പ്രചരണവുമായി ബന്ധപ്പെട്ട് ഫ്‌ലക്സ് ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചതായിരുന്നു. എന്നാല്‍ തല്‍ക്കാലം യോഗം നേതൃത്വത്തില്‍ നിന്നുമുള്ള നിര്‍ദ്ദേശ പ്രകാരം പ്രക്ഷോഭ സമരപരിപാടികള്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ എസ്എന്‍ഡിപി അണികള്‍ പ്രത്യേകിച്ചും തട്ടിപ്പിനിരയായവര്‍, ജപ്തി നോട്ടിസ് കിട്ടിയവര്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
പല ശാഖയില്‍ നിന്നുമുള്ളവര്‍ യൂണിയന്‍ നേതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഉപ തെരഞെടുപ്പ അടുക്കുന്ന സാഹചര്യത്തില്‍ യൂണിയന്‍ നേതാക്കളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്നു.
വ്യാജ രേഖകള്‍ ഉപയോഗിച്ച് സഹകരണസംഘങ്ങള്‍ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. അതിനു ചില ബാങ്ക് അധികൃതരും കൂട്ടുനിന്നിരുന്നു. എന്നാല്‍ ഇക്കാലമത്രയും ആരും പിടിക്കപ്പെട്ടിട്ടില്ല. വിവിധ രാഷട്രീയ നേതൃത്വവുമായി യൂണിയന്‍ നേതാക്കള്‍ പലപ്പോഴും ബന്ധപ്പെട്ടങ്കിലും അവരാരും വേണ്ടത്രെ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതിയും ശക്തമാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Cheating, SNDP, Complaint,SNDP Micro finance cheating case discused inChenganoor election

Powered by Info News For You

Comments
Post a Comment