മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ; കമാല്‍ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്
കൊച്ചി: (www.kvartha.com 26.05.2018) മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ, ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡീഷ്യറിക്കും ബാധകമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ചീഫ് ജസ്റ്റിസ് നല്‍കിയത്.
അതേസമയം, കമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ രംഗത്തെത്തി. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം അത്യന്തം ദുഃഖകരമാണെന്നും കോടതിയെ വില കുറച്ച് കാണിക്കാന്‍ ആര് ശ്രമിച്ചാലും അത് അവഞ്ജയോടെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍പ്പന്‍മാര്‍ കോടതിയെ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പറയാന്‍ ഉള്ളത് പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമാല്‍ പാഷയുടെ പേരെടുത്ത് പറയാതെയായിരുന്നു ജസ്റ്റിസ് രവീന്ദ്രന്റെ വിമര്‍ശനം.

Keywords: Chief justice Antony Domanic against Kemal pasha, Kochi, News, High Court of Kerala, Criticism, Law, Kerala.
Powered by Info News For You

Comments
Post a Comment