പൊന്തന്‍പുഴ വനം സംരക്ഷിക്കാനും താമസക്കാര്‍ക്ക് പട്ടയം ലഭിക്കാനും നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു
പത്തനംതിട്ട: (www.kvartha.com 11.05.2018) പൊന്തന്‍പുഴ വനം സംരക്ഷിക്കാനും പരിസരത്തെ താമസക്കാര്‍ക്ക് പട്ടയം ലഭിക്കാനും നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പനയ്ക്കപ്പതാലില്‍ നിന്ന് പെരുമ്പെട്ടി സമരപ്പന്തലിലേക്ക് കേരളത്തിലെ പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിസ്ഥിതി മാര്‍ച്ച് നടക്കും. യോഗം ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. പെരുമ്പെട്ടി വില്ലേജ് ഓഫീസിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍, എം.ഗീതാനന്ദന്‍, സി.ആര്‍.നീലകണ്ഠന്‍, ഡോ.ആസാദ്, ഡോ. സി. എം.ജോയി, പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ ടി വി സജീവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ പി ജെ ജെയിംസ്, എന്‍ഡോസള്‍ഫാന്‍ സമരനേതാവ് അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍, പുതുവൈപ്പിന്‍ ഐ.ഒ.സി സമരനേതാവ് എം.പി. ജയഘോഷ് കുസുമം ടീച്ചര്‍ മാഗല്‍ന്‍ ഫിലോമിന, എസ്. ബാബുജി, ഹാഷിം ചേന്നംപള്ളി, എം.പി. കുഞ്ഞിക്കണാരന്‍, ഡോ. തോമസ്.പി.തോമസ്, ആചാര്യ ദിലീപ് സ്വാമി, ശിഹാബുദീന്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.
1961-ലെ കേരളാ വനനിയമം അനുസരിച്ച് പൊന്തന്‍പുഴ വനം നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് അടുത്തകാലത്ത് കോടതിവിധി ഉണ്ടായിട്ടുണ്ട്.
പൊന്തന്‍പുഴ വനത്തിന് സംരക്ഷിത പദവി കിട്ടുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് പൊന്തന്‍പുഴ, വലിയകാവ് വനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.1977-ന് മുമ്പ് മുതല്‍ പരിസരത്ത് താമസിച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കണം. ഇതിന് സുപ്രീംകോടതി അനുമതി ഉള്ളതാണ്. വിഷയം പഠിക്കാന്‍ നിയമസ'ാ സമിതിയെ നിയോഗിക്കണംമെന്നും വനം നഷ്ടപ്പെടുന്ന രീതിയില്‍ വിധി വരാന്‍ ഇടയാക്കിയ കേസിലെ വീഴ്ചകളില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രദേശവാസികളുടെ പട്ടയത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊന്തന്‍പുഴ, വളകൊടിചതുപ്പ്, പെരുമ്പെട്ടി,വലിയകാവ് എന്നിവിടങ്ങളില്‍ താമസക്കുന്നവര്‍ 1977-ന് മുമ്പ് തന്നെ ഇവിടെ എത്തിയവരാണ്. സുപ്രീംകോടതി വിധി പ്രകാരം പട്ടയം കിട്ടണം എന്ന ആവശ്യം ഉന്നയിച്ചാണ് വി.എന്‍ ഗോപിനാഥപിള്ള, സന്തോഷ് പെരുമ്പെട്ടി, ടി.എം.സത്യന്‍,ജെയിംസ് കണ്ണിമല, എന്നിവരുടെ നേതൃത്വത്തില്‍ പ്രക്ഷോപം ആരംഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, Forest, Rule, Call to protect Ponthanpuzha reserve forest.

Powered by Info News For You

Comments
Post a Comment