ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുളിയാര്‍: (www.kasargodvartha.com 10.05.2018) ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുളിയാര്‍ പറയംകോട്ടെ ശങ്കരനാരായണ ഭട്ടിന്റെ ഭാര്യ ശങ്കരി (55)യാണ് മരിച്ചത്. മെയ് അഞ്ചിന് മധൂര്‍ പറക്കിലയില്‍ വെച്ചാണ് അപകടമുണ്ടായത്. മധൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശങ്കരി ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷ പൊടുന്നനെ മുന്നോട്ടെടുത്തതോടെ തെറിച്ചുവീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശങ്കരിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: കൃഷ്ണപ്രസാദ്, കൃഷ്ണകീര്‍ത്തി. മരുമകന്‍: ഗോപാലകൃഷ്ണന്‍. സഹോദരങ്ങള്‍: ശ്യാംഭട്ട്, സുബ്രഹ്മണ്യ, ഗോപാലകൃഷ്ണ, ശാരദ.

Keywords: Kasaragod, Kerala, news, House-wife, Treatment, Auto-rickshaw, House wife died after falling from Auto Rikshaw < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?