മംഗളൂരുവില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് വീട്ടമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു; കവര്‍ച്ചാ ശ്രമമെന്ന് സംശയം, കാസര്‍കോട് സ്വദേശിക്കു വേണ്ടി പോലീസ് അന്വേഷണം
മംഗളൂരു: (www.kasargodvartha.com 26.05.2018) മംഗളൂരു ബര്‍കെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുദ്രോളിയില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് വീട്ടമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു. കവര്‍ച്ചാ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ഉപ്പള ഫിര്‍ദൗസ് നഗറിലെ സുഹൈലിനു (40) വേണ്ടിയാണ് ബര്‍കെ പോലീസ് അന്വേഷണം നടത്തുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുദ്രോളി ജാമിഅ മസ്ജിദിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പള്ളിയില്‍ സമയം വീട്ടിലെത്തിയ സുഹൈല്‍ വാതിലില്‍ മുട്ടുകയായിരുന്നു. മകന്‍ വാതില്‍ തുറന്നപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൈല്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും അടുക്കളയില്‍ചെന്ന് കത്തിയെടുത്ത് കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു. നിലവിളി കേട്ട് അയല്‍വാസികളും മറ്റും ഓടിക്കൂടുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Mangalore, National, news, Stabbed, Youth, Police, House-wife, Murder attempt at Kudroli - police launch manhunt for perpetrator.
< !- START disable copy paste -->ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുദ്രോളി ജാമിഅ മസ്ജിദിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പള്ളിയില്‍ സമയം വീട്ടിലെത്തിയ സുഹൈല്‍ വാതിലില്‍ മുട്ടുകയായിരുന്നു. മകന്‍ വാതില്‍ തുറന്നപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൈല്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും അടുക്കളയില്‍ചെന്ന് കത്തിയെടുത്ത് കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു. നിലവിളി കേട്ട് അയല്‍വാസികളും മറ്റും ഓടിക്കൂടുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Mangalore, National, news, Stabbed, Youth, Police, House-wife, Murder attempt at Kudroli - police launch manhunt for perpetrator.
Powered by Info News For You

Comments
Post a Comment