ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല; സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി. ദക്ഷിണകിഴക്കന്‍ ഡെല്‍ഹിയിലെ ജാമിയ നഗറിലാണ് സംഭവം. കാന്‍പുരില്‍നിന്നുള്ള യുവതിയും പ്രതിയായ അബ്ദുര്‍ റഹ്മാനും കഴിഞ്ഞ രണ്ടുവര്‍ഷമായി ഫേസ്ബുക്കിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു.

എന്നാല്‍ വിവാഹം കഴിക്കാനുള്ള ഇരുവരുടേയും തീരുമാനത്തിന് മാതാപിതാക്കള്‍ എതിരായിരുന്നു. ഇതോടെ എതിര്‍്പുകള്‍ അവഗണിച്ച് യുവതിയെ വിവാഹം ചെയ്താല്‍ മാതാപിതാക്കളുടെ ഒരേയൊരു മകനായ തനിക്ക് പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു.

To Marry Facebook Girlfriend, Delhi Man Smothers Parents To Death, New Delhi, News, Murder, Crime, Criminal Case, Woman, Facebook, Marriage, Police, Arrest, National.

ആദ്യവിവാഹം ശരിയാകാത്തതിനെ തുടര്‍ന്ന് 2017ല്‍ റഹ്മാന്‍ മാതാപിതാക്കളുടെ അനുവാദത്തോടെ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ലഹരിക്ക് അടിമയായതോടെ ആ ബന്ധം 2016 ല്‍ അവതാളത്തിലായി. അതിനിടെ ഫേസ് ബുക്ക് സുഹൃത്തായ യുവതിയുമായി വിവാഹേതര ബന്ധം തുടരുകയായിരുന്നു. ഇരുവരും നിരന്തരം കാണുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവര്‍ എതിര്‍ത്തു. നിലവിലുള്ള ഭാര്യയുമായി നല്ലരീതിയില്‍ ജീവിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

അതോടെയാണ് പരിചയക്കാരായ രണ്ടുപേരുടെ സഹായത്തോടെ റഹ്മാന്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ കൊന്നത്. സംഭവത്തില്‍ പ്രതികളായ നദീം ഖാന്‍(32), ഗുഡ്ഡു എന്നിവരെ പോലീസ് പിടികൂടി. കൃത്യം നിര്‍വഹിക്കാന്‍ രണ്ടരലക്ഷം രൂപ നല്‍കാമെന്നായിരുന്നു റഹ്മാന്‍ പ്രതികള്‍ക്ക് നല്‍കിയ വാഗ്ദാനമെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റുവിവരം പുറത്തുവിട്ടത്.

ഗുഡ്ഡു മാതാവ് തസ്‌ലിം ബാനോ(50)യെയും പിതാവ് ഖാന്‍ ഷമീം അഹമ്മദി(55)നെയും ബലമായി പിടിച്ചുകിടത്തുകയും റഹ്മാന്‍ ഇവരെ ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ റഹ്മാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം പ്രതികളായ ഗുഡ്ഡുവും നദീമും രക്ഷപ്പെട്ടു. റഹ്മാന്‍ വാതില്‍ അകത്തും നിന്നും പൂട്ടുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെ മോഷണശ്രമത്തിനിടെ കള്ളന്‍മാര്‍ കൊലപ്പെടുത്തി എന്ന കഥയുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: To Marry Facebook Girlfriend, Delhi Man Smothers Parents To Death, New Delhi, News, Murder, Crime, Criminal Case, Woman, Facebook, Marriage, Police, Arrest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?