അജ്മാനില്‍ പതിമൂന്നുകാരി അഞ്ചാം നിലയില്‍ നിന്നും വീണുമരിച്ചു

അജ്മാന്‍: (www.kvartha.com 23.05.2018) അഞ്ചാം നിലയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പതിമൂന്ന് വയസുള്ള അറബ് പെണ്‍കുട്ടി അല്‍ ജുര്‍ഫിലെ ഫ്‌ലാറ്റില്‍ നിന്നുമാണ് താഴേക്ക് വീണത്.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് പോലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ഉടന്‍ ആംബുലന്‍സും വിദഗ്ദ്ധ സംഘവും സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ചികില്‍സയ്ക്കിടയിലാണ് കുട്ടി മരിച്ചത്. ആശുപത്രിയിലെത്തിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Gulf, UAE, Ajman, Girl

ഷെയ്ഖ ബിന്‍ ത് സയീദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ അനൂദ് ആണ് മരിച്ചത്. അപകട മരണമെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സംഭവം നടക്കുമ്പോള്‍ ബാല്‍ക്കണിയില്‍ മറ്റാരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. 

മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയ സമയത്താണ് അപകടമുണ്ടായത്. വീട്ടില്‍ മടങ്ങിയെത്തിയ മാതാപിതാക്കളെ കാത്തിരുന്നത് മകളുടെ മരണ വാര്‍ത്തയാണ്. 
SUMMARY: Investigations revealed that the girl was identified as Al Anood. E, a grade five student at Sheikha bint Saeed elementary school. She was alone at home when the accident occurred.

Keywords: Gulf, UAE, Ajman, Girl


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?