കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില കുറയും
തിരുവനന്തപുരം: (www.kvartha.com 30.05.2018) കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില കുറയും. പെട്രോള്‍- ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. സംസ്ഥാന നികുതിയില്‍ ഇളവു നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എത്ര രൂപയാണ് കുറയ്‌ക്കേണ്ടതെന്ന് ധനവകുപ്പാണ് തീരുമാനിക്കുക. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് - പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%.

Keywords: Kerala Government Reduces Tax, Thiruvananthapuram, News, Petrol Price, Diesel, Business, Chief Minister, Pinarayi vijayan, Kerala.
Powered by Info News For You

Comments
Post a Comment