കോവളത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലെല്ലാം സെക്‌സുണ്ട്; മയക്കുമരുന്നും; അത് ഇങ്ങനെയൊക്കെ
തിരുവനന്തപുരം: (www.kvartha.com 04.05.2018) ടൂറിസത്തിന്റെ മറവില്‍ കോവളത്തു നടക്കുന്ന മുഴുവന്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. ഇതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നാണ് സൂചന. വിദേശ വിനോദ സഞ്ചാരികള്‍ക്ക് മയക്കു മരുന്നു നല്‍കുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും ഇതാദ്യമല്ല എന്ന സൂചനകളാണ് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പോലീസിനു മനസ്സിലായത്.
പല സംഭവങ്ങളും പുറത്തു വരാതെ പോകുന്നത് ബ്ലാക്‌മെയിലിംഗ് ഭയന്ന് ഇരകള്‍ പരാതിപ്പെടാന്‍ തയ്യാറാകാത്തതു കൊണ്ടാണത്രേ. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കും എന്നതാണ് പ്രധാനപ്പെട്ട ബ്ലാക്‌മെയിലിംഗ്. പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധങ്ങളിലും പണം തട്ടാന്‍ ഇതേ രീതിയിലുള്ള ബ്ലാക് മെയിലിംഗ് ഉണ്ടാകാറുണ്ട് എന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പുരുഷ വേശ്യകള്‍ വിദേശ വനിതകള്‍ക്ക് ശല്യമായി മാറുന്ന സംഭവങ്ങളാണ് മറ്റൊന്ന്. കേരളത്തില്‍ കോവളത്തെപ്പോലെ വ്യാപകമായി പുരുഷ വേശ്യകള്‍ മറ്റൊരു ടൂറിസം കേന്ദ്രത്തിലും ഇല്ലെന്നാണ് പോലീസ് പറയുന്നത്. ആവശ്യക്കാരായ സ്ത്രീകള്‍ക്കൊപ്പം ഉഭയ സമ്മതപ്രകാരം പോകുക മാത്രമല്ല താല്‍പര്യമില്ലാത്ത വിദേശ വനിതകളെ അങ്ങോട്ട് സമീപിച്ച് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുന്ന സംഭവങ്ങളുമുണ്ട്.
ഇത്തരം സംഭവങ്ങളിലും ഭീഷണി ഭയന്നാണ് പരാതിക്കാരില്ലാതെ പോകുന്നത്. സ്വവര്‍ഗ ലൈംഗിക താല്‍പര്യമുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് തദ്ദേശീയരായ ആണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഈ ഇടനിലക്കാരില്‍ പലരും മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടനിലക്കാരുമാണ്.
കോവളം കേന്ദ്രീകരിച്ചു നടക്കുന്ന മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സെക്‌സുമായോ മയക്കുമരുന്നുമായോ ബന്ധപ്പെട്ടതാണ്. പ്രകൃതി വിരുദ്ധ ലൈംഗിക റാക്കറ്റില്‍ നിന്നു കുട്ടികളെ രക്ഷിക്കാനും വിദേശ വിനോദസഞ്ചാരികളെ സെക്‌സ് മയക്കുമരുന്ന് റാക്കറ്റില്‍ നിന്നു രക്ഷിക്കാനുമുള്ള കൃത്യമായ ആസൂത്രണത്തോടെ നീങ്ങാനാണ് പോലീസ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയും പോലീസിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kovalam is a destination of immoral also, Thiruvananthapuram, News, Police, Probe, Molestation, Crime, Criminal Case, Trending, Murder, Travel & Tourism, Kerala.

Powered by Info News For You

Comments
Post a Comment