കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയിലായിട്ട് മാസങ്ങള്‍; അപകടം ഒഴിവാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല, ആവശ്യങ്ങളോട് മുഖം തിരിച്ച് അധികൃതര്‍, നല്‍കിയ വാക്കിന് പുല്ലുവില, വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്
ഉദുമ: (www.kasargodvartha.com 20.05.2018) ഉദുമയില്‍ കെ.എസ് ടി.പി റോഡ് നിര്‍മ്മാണം പാതിവഴിയിലായിട്ട് ഒരു വര്‍ഷമായി. അപകടം നിത്യസംഭവമായ ഉദുമ ടൗണില്‍ ഡിവൈഡര്‍, റെയില്‍വേ ഗേറ്റിന് സമീപം സര്‍ക്കിള്‍ എന്നിവയുടെ നിര്‍മ്മാണം ഇതു വരെ തുടങ്ങിയില്ല. ബസ് വേ, ഓവുചാല്‍ നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ് ടി.പി റോഡില്‍ മിക്ക ടൗണുകളിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഉദുമ ടൗണിനെ കെ.എസ്.ടി.പി അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നു.
ഇതിനെതിരെ ഉദുമക്കാര്‍ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഉദുമ വികസന സമിതി രൂപീകരിച്ച് വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെ. കുഞ്ഞിരാമന്‍ എം എല്‍ എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി രക്ഷാധികാരികളും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ.വി. ഹരിഹര സുധന്‍ ചെയര്‍മാനും ഉദുമക്കാര്‍ കൂട്ടായ്മ കണ്‍വീനര്‍ ഫാറൂഖ് കാസ്മി കണ്‍വീനറുമായ വികസന സമിതി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഉദുമ ടൗണില്‍ പ്രതീകാത്മ ഡിവൈഡര്‍ സ്ഥാപിച്ച് സമരം നടത്തുകയും ജനകീയ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. സമരത്തിന്റെ ഫലമായി റോഡിന് വീതി കൂട്ടുകയും സോളാര്‍ ലൈറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. സിന്‍ഡിക്കറ്റ് ബാങ്ക് പരിസരം മുതല്‍ പുതിയ നിരം ജംഗ്ഷന്‍ വരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കാമെന്നും അപകടം നിത്യസംഭവമായ ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് സര്‍ക്കിള്‍ നിര്‍മ്മിക്കാമെന്നും കെ.എസ്.ടി.പി. അധികൃതര്‍ വികസന സമിതിക്ക് ഉറപ്പു നല്‍കിയിരുവെങ്കിലും ഇതു വരെയും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. റെയില്‍വേ ഗേറ്റ് അടച്ചാല്‍ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ അനുഭവപ്പെടുന്നത്.
വണ്ടി പോയി ഗേറ്റ് തുറന്നാല്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോകുന്നതിനാല്‍ ഇവിടെ അപകടം നിത്യ സംഭവമാണ്. ഇവിടെ തന്നെയാണ് മത്സ്യ മാര്‍ക്കറ്റും ബസ് സ്റ്റോപ്പുമുള്ളത്. പല ദിവസങ്ങളിലും ഇവിടെ വാഹന തിരക്ക് കാരണം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. കാസര്‍കോട് ഭാഗത്തേക്കുള്ള ബസ്വെ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തേക്ക് മാറ്റിയെങ്കിലും ഇവിടെ ബസ് നിര്‍ത്താനുള്ള നടപടി ഇനിയും സ്വീകരിച്ചില്ല. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് സഹകരണ ബാങ്കിന് മുന്‍വശത്താണ് ബസ് വേ നിര്‍മ്മിക്കുന്നത്. ഇതിന്റെ പണി പാതിവഴിയിലാണ്. ഈ സ്ഥലം ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്. പടിഞ്ഞാര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ ഖുബ പള്ളി പരിസരം വരെ നിര്‍മ്മിച്ച ഓവുചാല്‍ പല സ്ഥലങ്ങളിലും മൂടാതെ കിടക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ നടന്നു പോകുന്നവര്‍ക്ക് വീണ് പരിക്കേല്‍ക്കുന്നു.
ഓവുചാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാല്‍ ഇതിലൂടെ വെള്ളം ഒഴുകി പോകുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ടൗണിലെ മിക്ക കടകളിലേക്കും വെള്ളം കയറിയിരുന്നു. പുതിയ നിരം ജംഗ്ഷന്‍ മുതല്‍ പള്ളം വരെ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും അധികൃതര്‍ കേട്ടില്ല. ഉദുമ ബസ് സ്റ്റോപ്പിന് സമീപം അശാസ്ത്രീയമായി നിര്‍മ്മിച്ച കള്‍വര്‍ട്ട് പൊളിച്ചു നീക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. രാത്രി കാലത്ത് അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ കള്‍വര്‍ട്ടില്‍ തട്ടി അപകടത്തില്‍പെടുന്നു. ഉദുമ ടൗണിലെ റോഡില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും കെ.എസ്.ടി.പി. അധികൃതര്‍ കാണിച്ചില്ല. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വമ്പിച്ച സമരം നടത്താനാണ് ഉദുമ വികസന സമിതിയുടെ തീരുമാനം.
സമരത്തിനു മുന്നോടിയായി ഉദുമ വികസന സമിതി കണ്‍വീനര്‍ ഫറൂഖ് കാസ്മി, ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട് എ.വി. ഹരിഹര സുധന്‍, ജനറല്‍ സെക്രട്ടറി യൂസുഫ് റൊമാന്‍സ്, ട്രഷറര്‍ പി.കെ. ജയന്‍ എന്നിവര്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. കെ.എസ് ടി.പി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Road, Uduma Town, KSTP Road construction at Uduma in Dilemma < !- START disable copy paste -->

Powered by Info News For You

Comments
Post a Comment