കണ്ണൂര്‍ തുള്ളികള്‍

എ. ബെണ്ടിച്ചാല്‍ 

(www.kvartha.com 09.05.2018)

കണ്ണൂരിനെ കണ്ണീരില്‍ മുക്കി
കശാപ്പുശാലകള്‍ തീര്‍ക്കുന്നവരെ,
നിങ്ങളിലെ മനുഷ്യത്വവും,
വര്‍ഗ ബോധവും, സാഹോദര്യവും
മറ്റു ഗോളങ്ങളിലേക്ക്
ചിറകേറിയോ?
അല്ലങ്കില്‍ മുതലാളിത്വം നിങ്ങളെ
ചിറകേറ്റിയോ?

'തന്നത്താനറിഞ്ഞില്ലെങ്കില്‍
പിന്നെത്താനറിയും'
എന്നല്ലെ ചൊല്ല്.
നിങ്ങള്‍ക്കുമില്ലെ
അമ്മ പെങ്ങന്മാര്‍.
സഹോദരി സഹോദരന്മാര്‍.
കുടുംബ ബന്ധങ്ങള്‍ !
വര്‍ഗ്ഗ ബോധങ്ങള്‍ !!
സ്വയം മറന്നാട്ടം ആര്‍ക്കും ഭൂഷണമാണോ?

കളിക്കളം തീര്‍ത്ത്
ഗോളടിച്ച് വിജയക്കൊടിപറത്താന്‍
ഇന്ധനം നല്‍കുന്ന
പുത്തന്‍ രാഷ്ട്രിയത്തിനുണ്ടോ
പ്രശ്‌ന പരിഹാര ഉറവിടങ്ങള്‍?
മനുഷ്യത്വത്തിന്റെ
നിറവും, മണവും, സൗന്ദര്യവുമുള്ള
അകമലരുകള്‍!
വര്‍ഗബോധത്തെ
വഴിതിരിച്ചു വിട്ടു കൊണ്ട്
കോഴിപ്പോര് നടത്തുന്നവരുടെ
വലകളിലകപ്പെട്ട്
കരയില്‍ പിടഞ്ഞു
മരിക്കേണ്ടവരാണോ നമ്മള്‍?

തുണ്ടം തുണ്ടമായ്
വറച്ചട്ടിയില്‍ പൊരിഞ്ഞ്
നവ രാഷ്ട്രിയത്തിന്റെ
തീന്‍മേശകള്‍
അലങ്കരിക്കേണ്ടവരാണോ
അദ്ധ്വാനവര്‍ഗ്ഗം?

തന്നത്താനറിയാത്തവരുടെ
പിന്നത്താനറിവുകളിവിടെ
കൊമ്പു കോര്‍ക്കുന്നതാര്‍ക്കുവേണ്ടി?
സ്വയം മറന്നാട്ടം
നിര്‍ത്താറായില്ലെ !
ബോധോദയം
വിടരാറായില്ലെ?


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Poem, Kannur, Tear, Kannur murder, A. Bendichal's poem about Kannur Murders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?