കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പ് നേടി; ബി ജെ പി ബഹിഷ്‌ക്കരിച്ചു
ബംഗളൂരു: (www.kvartha.com 25.05.2018) കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബി.ജെ.പി ബഹിഷ്‌ക്കരിച്ചു. വോട്ടെടുപ്പ് വേളയില്‍ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പിന്നീട് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദ്യൂരപ്പയും സംസാരിച്ചു.
പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തെരഞ്ഞെടുത്തതോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേശ് കുമാര്‍ കര്‍ണാടക സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ബിജെപി പത്രിക പിന്‍വലിച്ചത് അതിനാലെന്ന് ബിഎസ് യെദ്യൂരപ്പ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് വിശദീകരിച്ചു.
തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും തന്റെ തീരുമാനം പിതാവിനെ വേദനിപ്പിച്ചുവെന്നും വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാര സ്വാമി തുറന്നുപറഞ്ഞു. അതിനിടെ വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്നും, വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും മുമ്പ് കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.
ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കൂ. നൂറില്‍ 99 പേരും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നതെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി.
വിശ്വാസവോട്ടെടുപ്പിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണമടക്കമുള്ള കാര്യങ്ങള്‍ നടക്കുക. 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 14 മന്ത്രിമാര്‍ ജെഡിഎസിനും എന്നാണ് പ്രാഥമിക ധാരണ. വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്തിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP MLAs Walk Out Of Karnataka Assembly Ahead of Trust Vote: 10 Points, Bangalore, News, Politics, Trending, Karnataka, National.

Powered by Info News For You

Comments
Post a Comment