നിപ്പാ വൈറസ്: കേരളത്തിലെ നാലുജില്ലകളിലേക്ക് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി


റിയാദ് (www.evisionnews.co): നിപ്പാ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ നാലു ജില്ലകളിലേക്ക് സൗദി തങ്ങളുടെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൗദിയുടെ ന്യൂഡല്‍ഹി എംബസിയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. നിപാ വൈറസ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തരുതെന്നാണ് എംബസിയുടെ നിര്‍ദേശം. ആരോഗ്യ പരിപാലനത്തിനായും ടൂറിസത്തിനായും സൗദികള്‍ സ്ഥിരമായി വരുന്നസ്ഥലങ്ങളാണ് ഈജില്ലകള്‍. കഴിഞ്ഞ ദിവസം യു.എ.എയും ബഹ്റൈനും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?