ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ച് ക്ലീനര്‍ ദാരുണമായി മരിച്ചു

മലപ്പുറം: (www.kvartha.com 21.05.2018) ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലാണ് സംഭവം. കുറ്റിപ്പുറം ആലിന്‍ചുവട് കിഴക്കേചാലില്‍ രായിന്‍മോന്റെ മകന്‍ സലിം(18) ആണ് മരിച്ചത്. ദേശീയപാതയില്‍ കോട്ടക്കലിനടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.

മണ്ണുമായി പോവുകയായിരുന്ന രണ്ടുടിപ്പറുകളില്‍ പിറകിലെ ടിപ്പര്‍ നിയന്ത്രണം വിട്ട് മുന്നിലെ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ടിപ്പര്‍ മതിലില്‍ ചെന്നിടിച്ചാണ് സലീം മരണപ്പെട്ടത്.

Kerala, Malappuram, News, Accident, Death, Lorry, Soil, Tipper lorry's collides; One dead

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, Malappuram, News, Accident, Death, Lorry, Soil, Tipper lorry's collides; One dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?