നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ പ്രവാസി വനിതകള്‍

അബുദാബി : (www.kvartha.com 23.05.2018) ആതുര സേവനത്തിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ പ്രവാസി വനിതകളുടെ സ്ഥാപനം രംഗത്ത്. പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.

Abu Dhabi women to support Kerala nurse Lini's children, Abu Dhabi, News, Education, Children, Gulf, Nurse, World

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയും അവരുടെ കുടുംബവും കേരളത്തിന്റെ നൊമ്പരമായി മാറവെയാണ് അവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് അബൂദാബിയിലെ പ്രവാസി വനിതകള്‍ നേതൃത്വം നല്‍കുന്ന പാലക്കാട് നെന്മാറയിലെ സ്ഥാപനം രംഗത്തുവന്നത്. ലിനിയുടെ മക്കളായ ഋതുലിന്റെയും സിദ്ധാര്‍ഥിന്റെയും പഠനം പൂര്‍ണമായും അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഏറ്റെടുക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അറിയിച്ചു.

Keywords: Abu Dhabi women to support Kerala nurse Lini's children, Abu Dhabi, News, Education, Children, Gulf, Nurse, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?