ജില്ലയുടെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ട്രോളര്‍മാര്‍


കാസര്‍കോട് (www.evisionnews.co): ജില്ല രൂപംകൊണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവഗണനമാത്രം കൂട്ടിനുള്ള കാസര്‍കോട് ജില്ലയുടെ പരിതാപകരമായ അവസ്ഥയില്‍ പ്രതിഷേധിച്ച് ട്രോളര്‍മാര്‍. മൂപ്പത്തിനാലിന്റെ നിറവിലും വികസനങ്ങള്‍ക്ക് വേണ്ടി കിതച്ചുകൊണ്ടിരിക്കുമ്പോള്‍ ജില്ലയോടുള്ള സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം തീര്‍ക്കുകയാണ് ട്രോളര്‍മാര്‍. എവിടെയുമെത്താത്ത മെഡിക്കല്‍ കോളജും സ്വപ്‌നപദ്ധതിയായ എയര്‍ബസും ഇനിയും നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന രാജധാനിയുമൊക്കെ തന്നെയാണ് ട്രോളര്‍മാരുടെ ചര്‍ച്ചാവിഷയം.


കാസര്‍കോടിനെ മുഖ്യധാരയില്‍ നിന്നും അധികാരികള്‍ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും വികസനമാഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം മനസുചേര്‍ത്തുവെക്കുകയും ചെയ്യുകയാണ് ഈട്രോളുകള്‍. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ട്രോളുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?