കെ.എസ്.ടി.പി റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട് (www.evisionnews.co); കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട്ട് ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ഹാഷിമായിരുന്നു കാറോടിച്ചിരുന്നത്. ഹാഷിം നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തലേദിവസം വിവാഹിതനായ ഹാഷിം ഭാര്യാവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തെ പോസ്റ്റിലിടിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം കെ.എസ്.ടി.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. യാതൊരു സുരക്ഷാ സംവിധാവുമില്ലാത്ത കെഎസ്ടിപി റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?