പാതിരാത്രിയില്‍ രക്തംഛര്‍ദിച്ച രോഗിക്ക് രക്ഷകരായത് പോലീസ്; എസ് ഐ വീട് കണ്ടെത്തിയത് പാടുപെട്ട്
വിദ്യാനഗര്‍: (www.kasargodvartha.com 02.05.2018) പാതിരാത്രിയില്‍ രക്തംഛര്‍ദിച്ച രോഗിക്ക് രക്ഷകരായത് പോലീസ്. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വന്നത്. ചന്ദ്രശേഖരന്‍ (45) ആണെന്നും ചെര്‍ക്കള പാടിയിലാണ് താമസമെന്നും രക്തം ഛര്‍ദിച്ച് അവശനായി ആശുപത്രിയില്‍ പോകുന്നതിനായി വാഹനസൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണെന്നും സഹായം വേണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ പാടിയിലേക്ക് കുതിച്ചെത്തുകയും വീടുകണ്ടെത്തി രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് ചന്ദ്രശേഖരന്‍. ഛര്‍ദിച്ച് അവശനായതിനാല്‍ സ്വന്തം വാഹനം ഓടിക്കാന്‍ കഴിയാത്തതിനാലാണ് സഹായം ആവശ്യപ്പെട്ടത്. രാത്രി ആയതിനാല്‍ ആരും ഫോണെടുക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നുമാണ് ചന്ദ്രശേഖരന്‍ പോലീസിനോട് ആവശ്യപ്പെട്ടത്.
പോലീസെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. പോലീസ് വാഹനത്തില്‍ വെച്ചും ഇയാള്‍ രക്തം ഛര്‍ദിച്ചിരുന്നു. ചന്ദ്രശേഖരനും ഭാര്യയും മാത്രമാണ് വലിയ പറമ്പിനു നടുക്കുള്ള വീട്ടില്‍ താമസിച്ചിരുന്നത്. വീടിനടുത്ത് മറ്റു വീടുകള്‍ ഇല്ലാത്തതിനാല്‍ അയല്‍ക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചില്ല. വലിയ പറമ്പിനടുക്ക് ആള്‍ പാര്‍പ്പില്ലാത്ത സ്ഥലമായതിനാല്‍ വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്ന് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എസ്‌ഐയുടെ പ്രവര്‍ത്തനം നാട്ടുകാരില്‍ പ്രശംസ പിടിച്ചുപറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, House, Top-Headlines, Man vomited blood in Late night hospitalized by police < !- START disable copy paste -->

Powered by Info News For You

Comments
Post a Comment