ലോക കാര്‍ട്ടൂണിസ്റ്റ് ദിനം ആഘോഷമാക്കി കാര്‍ട്ടൂണിസ്റ്റുകള്‍

കോഴിക്കോട്: (www.kvartha.com 05.05.2018) അന്തര്‍ ദേശീയ കാര്‍ട്ടൂണ്‍ ദിനം കോഴിക്കോട് ബീച്ചില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആഘോഷിച്ചു. തത്സമയ കാര്‍ട്ടൂണ്‍ രചനയും ക്യാരിക്കേച്ചര്‍ ഷോയും പൊതുജനങ്ങള്‍ക്കായി കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുക്കിയിരുന്നു. സാധാരണക്കാരുടെ ഇടയില്‍ കാര്‍ട്ടൂണിനെ ജനകീയമാക്കാനുള്ള ഭാഗമായാണ് കാര്‍ട്ടൂണ്‍ ദിനാചരണം നടത്തിയത്.

ഇബ്രാഹിം ബാദുഷ (വൈസ് ചെയര്‍മാന്‍ കേരളാ കാര്‍ട്ടൂണ്‍ അക്കാദമി), ഗിന്നസ് ദിലീഫ്, ബഷീര്‍ കിഴിശ്ശേരി, ബിനോയ് മട്ടന്നൂര്‍, കെ.പി സുധീര്‍ ബാബു, നവീന്‍ നാരായണന്‍, നൗഷാദ് വെള്ളല്‍ശ്ശേരി, ജ്യോതി പ്രിന്‍സ്, മുക്താര്‍ ഉദരംപൊയില്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു കാര്‍ട്ടൂണിസ്റ്റുകളും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.

ജനപിന്തുണ കൊണ്ടും പങ്കാളിത്തംകൊണ്ടും കാര്‍ട്ടൂണ്‍ സംഗമം വളരെയേറെ ശ്രദ്ധ ആകര്‍ഷിച്ചു. ഭാവിയില്‍ ഇതു പോലുള്ള മികച്ച പ്രോഗ്രാമുകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സംഘടിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കലകളില്‍ ഏറ്റവും മൂര്‍ച്ചയേറിയതാണ് കാര്‍ട്ടൂണ്‍, എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ അത്ര തന്നെ ജനകീയമായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ വന്ന് നടത്തിയ കാര്‍ട്ടൂണ്‍ രചനയിലൂടെ സാധാരണക്കാര്‍ക്ക് ആസ്വാദ്യം ആവുന്ന രീതിയില്‍ നേരിട്ട് അവതരിപ്പിച്ച് കൈയ്യടി നേടുകയായിരുന്നു കാര്‍ട്ടൂണിസ്റ്റുകാര്‍.

Keywords:Kerala, News, Kozhikode, Celebration, Local-News, World Cartoonist day celebrated by Cartoonists< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?