പ്രൊടേം സ്പീക്കര്‍ നിയമനം; കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു

ബെംഗളൂരു: (www.kasargodvartha.com 18.05.2018) രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്ന കര്‍ണാടകയില്‍ പ്രൊടേം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കെ ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി തിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.


ബൊപ്പയ്യയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജികള്‍ രാത്രി തന്നെ പരിഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി അഡ്വ. ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതയില്‍ ഹാജരായത്.

പ്രോടേം സ്പീക്കറായി മുതിര്‍ന്ന എംഎല്‍എയെ ആണ് നിയമിക്കേണ്ടതെന്നും മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യെദ്യൂരപ്പയുടെ വലം കൈയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജിയില്‍ ആരോപിച്ചു.

രാത്രിയിലെത്തിയ ചില അഭിഭാഷകര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതില്‍ പ്രതഷേധിച്ച് കോടതി പരസിരത്ത് അധികൃതരുമായി വാക്കേറ്റവുമുണ്ടായി. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് യെദ്യൂരപ്പയുടെ താത്കാലിക സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു മുന്‍ സ്പീക്കറും വീരാജ്പേട്ട് എംഎല്‍എയുമായ കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്.

Keywords: Karnataka, news, Politics, BJP, Congress, election, Trending, court, Karnataka assembly elections: Congress moves SC to challenge appointment of BJP MLA as pro-tem speaker



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?