മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും?

ന്യൂഡല്‍ഹി:(www.kvartha.com 28/05/2018) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിക്കുമെന്ന് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രണബ് മുഖര്‍ജിയെത്തുമെന്നാണ് സംഘടനയുടെ ഉന്നത നേതൃത്വം നല്‍കുന്ന വിവരം. ജൂണ്‍ ഏഴിനാണ് സംഘ് ശിക്ഷ വര്‍ഗ എന്ന പരിപാടി നടക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മുഖര്‍ജിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഘടന പ്രതിനിധികള്‍ പ്രണബ് മുഖര്‍ജിയെ നേരിട്ട് ക്ഷണിച്ചുവെന്നും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നുമാണ് വിവരം. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് നല്ല സന്ദേശം നല്‍കുമെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. ആര്‍എസ്എസിന്റെ 600 പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.

News, New Delhi, National, President, RSS, Former President Pranab Mukherjee Will Attend Rashtriya Swayamsevak Sangh Event In Nagpur On June 7

കഴിഞ്ഞ ജൂലൈയിലാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് മുഖര്‍ജി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാറില്‍ ധനമന്ത്രി കൂടിയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, President, RSS, Former President Pranab Mukherjee Will Attend Rashtriya Swayamsevak Sangh Event In Nagpur On June 7


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?