ഇഷ്ടമുള്ളിടത്തേക്ക് പോകാം; ഭര്‍ത്താവിനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ പിന്തിരിപ്പിക്കാനാകില്ലെന്നും ബി ജെ പി നേതാവിന്റെ മകളോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: (www.kvartha.com 08.05.2018) ഇഷ്ടമുള്ളിടത്തേക്ക് പോകാമെന്നും ഭര്‍ത്താവിനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ പിന്തിരിപ്പിക്കാനാകില്ലെന്നും ബി ജെ പി നേതാവിന്റെ മകളോട് സുപ്രീം കോടതി. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നടത്തിയ വിവാഹം റദ്ദാക്കണമെന്ന ഹര്‍ജിയുമായി സമീപിച്ച യുവതിയ്ക്കാണ് പരമോന്നത കോടതി അനുകൂല വിധി നല്‍കിയിരിക്കുന്നത്. ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി ഭര്‍ത്താവിനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നും ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
തന്റെ വിവാഹം വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്നും, അത് റദ്ദാക്കി ജോലിയും പഠനവും തുടര്‍ന്നു കൊണ്ടു പോകുന്നതിന് അനുവദിക്കണമെന്നും കാട്ടിയാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാവിന്റെ മകളായ 26കാരി സുപ്രീം കോടതിയെ സമീപിച്ചത്. മാര്‍ച്ച് 14നായിരുന്നു യുവതിയുടെ വിവാഹം. എന്നാല്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മൗലികമായ തന്റെ അവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് പെണ്‍കുട്ടി കോടതിയെ ബോധിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായത്.
യുവതിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഹാദിയ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Keywords: SC asks Bengaluru Police to provide security to politician’s daughter who alleged forced marriage, New Delhi, News, Marriage, BJP, Politics, Supreme Court of India, Family, Marriage, Protection, National.
Powered by Info News For You

Comments
Post a Comment