ചോരക്കറ മാറാതെ കെഎസ്ടിപി റോഡ്; അമിതവേഗതയെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഒരുക്കിയില്ല, മരണം നാള്‍ക്കുനാള്‍ കൂടുന്നു
കാസര്‍കോട്: (www.kasargodvartha.com 12.05.2018) ചോരക്കറ മാറാതെ കെഎസ്ടിപി റോഡ്. അമിതവേഗതയെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇനിയും ഈ റോഡില്‍ അധികൃതര്‍ ഒരുക്കിയില്ല. അതുകൊണ്ടു തന്നെ മരണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ അമിതവേഗതയില്‍ ഓടിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചുതാണ് ഈ റോഡിലെ ഒടുവിലത്തെ അപകട മരണം.
ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. മധൂര്‍ അറന്തോട് സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ മുഹമ്മദ് ഇബ്രാഹിം (50) ആണ് മരിച്ചത്. കൊട്ടാരക്കര- സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടം വരുത്തിയത്. അമിതവേഗതയില്‍ ഓടിയ ബസ് ജംഗ്ഷന്‍ എത്തിയിട്ടും വേഗത കുറയ്ക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. മുണ്ടാങ്കുലത്ത് തട്ടുകട നടത്തുന്ന ഇബ്രാഹിം സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.
കഴിഞ്ഞ ദിവസം പള്ളിക്കര പൂച്ചക്കാട്ട് ബൈക്കിടിച്ച് 60കാരന്‍ മരണപ്പെട്ടിരുന്നു. നാള്‍ക്കുനാള്‍ കെഎസ്ടിപി റോഡില്‍ വര്‍ദ്ധിച്ചുവരുമ്പോഴും അപകടം കുറയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വേഗത നിയന്ത്രിക്കുന്നതിന് ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇതും എങ്ങുമെത്തിയില്ല. വേഗത നിയന്ത്രിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ വാഹന പരിശോധനാ സംഘമുണ്ടെങ്കിലും നിശ്ചിത സമയത്തു മാത്രമാണ് പരിശോധന നടക്കുന്നത്.
Related News:
അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, KSRTC-bus, Accident, Protest, Increase, Accidents increased in KSTP Road.
< !- START disable copy paste -->ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. മധൂര്‍ അറന്തോട് സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ മുഹമ്മദ് ഇബ്രാഹിം (50) ആണ് മരിച്ചത്. കൊട്ടാരക്കര- സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടം വരുത്തിയത്. അമിതവേഗതയില്‍ ഓടിയ ബസ് ജംഗ്ഷന്‍ എത്തിയിട്ടും വേഗത കുറയ്ക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. മുണ്ടാങ്കുലത്ത് തട്ടുകട നടത്തുന്ന ഇബ്രാഹിം സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.
കഴിഞ്ഞ ദിവസം പള്ളിക്കര പൂച്ചക്കാട്ട് ബൈക്കിടിച്ച് 60കാരന്‍ മരണപ്പെട്ടിരുന്നു. നാള്‍ക്കുനാള്‍ കെഎസ്ടിപി റോഡില്‍ വര്‍ദ്ധിച്ചുവരുമ്പോഴും അപകടം കുറയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വേഗത നിയന്ത്രിക്കുന്നതിന് ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇതും എങ്ങുമെത്തിയില്ല. വേഗത നിയന്ത്രിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ വാഹന പരിശോധനാ സംഘമുണ്ടെങ്കിലും നിശ്ചിത സമയത്തു മാത്രമാണ് പരിശോധന നടക്കുന്നത്.
Related News:
അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, KSRTC-bus, Accident, Protest, Increase, Accidents increased in KSTP Road.
Powered by Info News For You

Comments
Post a Comment