എ ടി എം കൗണ്ടറില്‍ ഒളിക്യാമറ വെച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2018) മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ ഒളിക്യാമറ വെച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കാസര്‍കോട് ചെട്ടുംകുഴിയിലെ ഇബ്രാഹിമിന്റെ മകന്‍ നൂര്‍ മുഹമ്മദ് (37) ആണ് കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായത്. മഡിയനിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന്റെ സമാന രീതിയില്‍ കസബയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ് നൂറുദ്ദീന്‍ അറസ്റ്റിലായത്.

Kasaragod, Kerala, News, ATM, Robbery, Kanhangad, Camera, Police, Case, ATM Robbery attempt case; One more arrested.


2017 ജൂലായ് 23ന് എടിഎം കൗണ്ടറില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി ശ്രീധരന്റെ മകന്‍ എബി (26)യെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടയില്‍ കൗണ്ടറില്‍ കയറിയ ഇയാള്‍ കൗണ്ടറിനകത്ത് സംശയാസ്പദമായി എന്തോ ചെയ്യുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇയാള്‍ പരസ്പര വിരുദ്ധമായി മറുപടിയാണ് നല്‍കിയപ്പോള്‍ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മനസിലായത്. കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.

എബിയെ ചോദ്യം ചെയ്തപ്പോള്‍ ഉദുമ കളനാട് സ്വദേശി അജ്മ(24)ലും നൂറുദ്ദീനും കേസില്‍ കൂട്ടുപ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ അജ്മലിനെ പിന്നീട്  ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തുവെങ്കിലും നൂര്‍ മുഹമ്മദ് രക്ഷപ്പെടുകയായിരുന്നു. മഡിയനിലെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഹൊസ്ദുര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, ATM, Robbery, Kanhangad, Camera, Police, Case, ATM Robbery attempt case; One more arrested. 
  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?