നിപ വൈറസ്: പിടികൂടിയ വവ്വാലുകളില്‍ വൈറസ് കണ്ടെത്താത്തതോടെ മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നുള്ള വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തം; മലേഷ്യയില്‍ പോയിട്ടില്ലെന്ന് തെളിയിക്കുന്ന യാത്രാരേഖകള്‍ പുറത്ത്

കോഴിക്കോട്: (www.kvartha.com 26.05.2018) നിപ വൈറസ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നും അവിടെ നിന്ന് അസുഖബാധിതനായി തിരിച്ചുവരികയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നുമാണ് പുതിയ വാര്‍ത്ത. മലേഷ്യയില്‍ നിന്നുവന്ന സാബിത്ത് വഴി നിപ കോഴിക്കോട് എത്തിയെന്നാണ് വ്യാജപ്രചാരകരുടെ തട്ടിവിടല്‍.

മരിച്ച മൂസയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വവ്വാലില്‍ നിന്ന് നിപ കണ്ടെത്തിയിട്ടില്ലെന്ന പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇങ്ങനെയൊരു കെട്ടുകഥ മെനഞ്ഞ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി പോസ്റ്റ് കിട്ടിവരൊക്കെ ഷയര്‍ ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സാബിത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ ലഭിച്ചത്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ പോയ സാബിത്ത് ഓക്ടോബറില്‍ തിരിച്ചെത്തിയതായാണ് പാസ്‌പോര്‍ട്ട് രേഖകള്‍.

Kozhikode, Kerala, News, Social Network, Trending, Nipah Virus: Fake informations spread in Social Media.


അതേ സമയം മൂസയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലല്ല വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് പരിശോധ ഊര്‍ജ്ജിതമാക്കി. വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സംഘവും കോഴിക്കോടെത്തി. വെള്ളിയാഴ്ചയാണ് വവ്വാലില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധഫലം പുത്തുവന്നത്.

അതേ സമയം പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളെ കേന്ദ്രീകരിച്ചുളള പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണ വിഭാഗവും ചേര്‍ന്ന് തുടരുകയാണ്. ഇതിലൂടെ നിപ വൈറസ് ഉറവിടം കണ്ടെത്താാകുമെന്നാണ് പ്രതീക്ഷ. ഇതിനായാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടര്‍ സുദീപിന്റെ നേതൃത്വത്തിലുളള വിദഗ്ധസംഘം കോഴിക്കോടെത്തിയത്.

ചങ്ങരോത്തും അഞ്ച് കീലോമീറ്റര്‍ ചുറ്റളവിലും തമ്പടിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന വവ്വാലുകളുടെ സാമ്പിള്‍ ഇവര്‍ ശേഖരിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലും സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനമെന്ന് ഡോക്ടര്‍ സുദീപ് പറഞ്ഞു. വവ്വാലുകളെ കൊന്നൊടുക്കുന്നത് രോഗം വ്യാപിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ഇവര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Social Network, Trending, Nipah Virus: Fake informations spread in Social Media.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?