സര്‍ക്കാര്‍ ജനവികാരം മാനിച്ചില്ല: രജനീകാന്ത്; തൂത്തുക്കുടി വെടിവെപ്പിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: (www.kvartha.com 23.05.2018) തമിഴ്‌നാട് സര്‍ക്കാര്‍ ജനവികാരം മാനിച്ചില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മരണത്തില്‍ അപലപിക്കേണ്ടിവരുന്നത് ദുഖകരമാണ്. സര്‍ക്കാര്‍ ജനവികാരം മാനിച്ചില്ല. ഇപ്പോള്‍ നടക്കുന്ന ഈ അക്രമസംഭവങ്ങള്‍ക്കും ജനങ്ങളുടെ മരണത്തിനും തമിഴ്‌നാട് സര്‍ക്കാരാണ് ഉത്തരവാദികള്‍- രജനീകാന്ത് ട്വിറ്ററിലൂടെ പറഞ്ഞു.

National, Tamil Nadu, Starlite protest

രജനീകാന്തിനെ കൂടാതെ നടന്‍ സിദ്ധാര്‍ത്ഥും തൂത്തുക്കുടി വെടിവെപ്പിനെ ശക്തമായി അപലപിച്ചു.

പ്രക്ഷോഭകരുടെ നെഞ്ചില്‍ തുളച്ചുകയറിയ ഓരോ വെടിയുണ്ടയും തമിഴ്‌നാട് സര്‍ക്കാരിനെ വേട്ടയാടുമെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

സ്റ്റാര്‍ലൈറ്റ് കോപ്പര്‍ ഫാക്ടറിക്കെതിരെ നടന്ന പ്രക്ഷോഭ സമരത്തിന് നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പിലാണ് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "It is sad to condemn the deaths of civilians today as a result of this government's neglect that does not respect the sentiments of the people. The Tamil Nadu government is responsible for the ongoing violence and public mortalities," tweeted Rajinikanth.

Keywords: National, Tamil Nadu, Starlite protest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?