ജ്യേഷ്ഠത്തിക്കു പിന്നാലെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അനുജത്തിയും

കാസര്‍കോട്: (www.kvartha.com 03.05.2018) ജ്യേഷ്ഠത്തിക്കു പിന്നാലെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അനുജത്തിയും. മൊഗ്രാല്‍ റഹ് മത്ത് നഗറിലെ പി.എം മുഹമ്മദ് കഞ്ഞി ടൈല്‍സ് - ജമീല ദമ്പതികളുടെ മകള്‍ എം.കെ ഫര്‍സീന നസ്‌റീനാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

Kasaragod, Kerala, News, SSLC, Result, Student, Education, 10 A+, SSLC Examination, Students got 10 A+ in SSLC examination.
ജി വി എച്ച് എസ് എസ് മൊഗ്രാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഫര്‍സീനയുടെ സഹോദരി ഫൈറൂസ് ഹസീന രണ്ടു വര്‍ഷം മുമ്പ് എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഇവര്‍ നേടുന്ന നേട്ടങ്ങള്‍ക്ക് പത്തരമാറ്റിന്റെ തിളക്കമാണ്. മൊഗ്രാല്‍ ഗ്രാമത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ ഫര്‍സീന നസ്രീനെ മൊഗ്രാല്‍ ദേശീയവേദി അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SSLC, Result, Student, Education, 10 A+, SSLC Examination, Students got 10 A+ in SSLC examination.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?