ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിടുന്നു, ഘടകകക്ഷികള്‍ക്ക് ഒന്നും ലഭിച്ചില്ല
ആലപ്പുഴ: (www.kvartha.com 07.05.2018) ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് ബി ജെ പിക്കെതിരെ വെള്ളാപ്പള്ളിയുടെ ആരോപണം.
ബി.ഡി.ജെ.എസിന്റെ പിന്തുണ ഉണ്ടായതു കൊണ്ടുമാത്രമാണ് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് 45,000ല്‍പരം വോട്ട് കിട്ടിയത്. എന്നാല്‍ ഇത്തവണ ബി.ഡി.ജെ.എസിന്റെ പിന്തുണ ഇല്ലാതെ വന്നാല്‍ ആ വോട്ട് കുറയുമെന്നത് സ്വാഭാവികമാണ്. ചെങ്ങന്നൂരില്‍ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെന്നും ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന മുന്‍നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ബി.ഡി.ജെ.എസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന അപക്വവും അനവസരത്തിലുള്ളതുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പിക്കാന്‍ വേണ്ടി ഗോവിന്ദന്‍ മന:പൂര്‍വം നടത്തിയതാണോ ഈ പ്രസ്താവനയെന്നും സംശയിക്കുന്നു. ഗോവിന്ദന്റെ പ്രസ്താവന സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവിന്ദന് മലബാര്‍ രാഷ്ട്രീയത്തെ കുറിച്ച് മാത്രമേ അറിയൂ. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP neglected BDJS: Vellapally Natesan, Alappuzha, News, Politics, BJP, BDJS, Vellapally Natesan, Press meet, Allegation, Religion, CPM, Kerala.

Powered by Info News For You

Comments
Post a Comment